ഉണ്ടന്‍കോട്: 8- ാമത് കുരിശുമല ബൈബിൾ കൺവെൻഷന് ഇന്ന് വൈകിട്ട് തുടക്കമാവും. കൺവെൻഷന്റെ ഭാഗമായി നാളെ വൈകിട്ട് നടക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യകാർമ്മികത്വം വഹിക്കും.
5 ദിവസങ്ങളിലായി നടക്കുന്ന ബൈബിൾ കൺവെൻഷന് പോട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിലെ പ്രസിദ്ധനായ ധ്യാന ഗുരു ആന്റണി പയ്യംപളളി നേതൃത്വം നൽകും.
വ്യാഴാഴ്‌ച വൈകിട്ട് മലങ്കര ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്ക് പനച്ചമൂട് പുത്തൻപളളി ഇടവക വികാരി ഫാ. പോൾ വിളയിൽ പുത്തൻവീട്ടിൽ നേതൃത്വം നൽകും. വെളളിയാഴ്‌ച തമിഴ് ഭാഷയിൽ നടക്കുന്ന ദിവ്യബലിക്ക് പുത്തൻകട ഫൊറോന വികാരി ഫാ. ബെന്നിലൂക്കോസ് മുഖ്യ കാർമികനാവും. ശനിയാഴ്‌ച വൈകിട്ട് സീറോമലബാർ ക്രമത്തിൽ നടക്കുന്ന ദിവ്യബലിക്ക് നെട്ട സെന്റ് തോമസ് ഇടവക വികാരി ഫാ. ഡേവിഡ് മുഖ്യ കാർമ്മികനാവും.
സമാപന ദിവസം കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്ററും കുരിശുമല ഡയറക്‌റ്ററുമായ മോൺ. വിൻസെന്റ് കെ. പീറ്ററിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും. എല്ലാ ദിവസവും ദിവ്യബലിയെ തുടർന്നാണ് ജീവിത നവികരണ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.