സ്വന്തം ലേഖകന്‍
വിതുര: കുരിശുമല നൽകുന്നത് സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമെന്ന് മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ.
തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചാൽ നന്‍മയുടെ കുരിശ് പൂക്കുന്നത് കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരിശിന്റെ മഹത്വം കുരിശ് സ്‌ഥാപിച്ച ആളിലൂടെയല്ല കുരിശിൽ കിടന്ന്‌മരിച്ചവനിലൂടെയാണെന്നും കർദിനാൾ പറഞ്ഞു.
ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സഭാ ഐക്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. തീർത്ഥാകരായെത്തുന്നവരുടെ പ്രാർത്ഥന “നാഥാ നിന്റെ കുരിശിന്റെ മഹത്വം ഈ മണ്ണിൽ പ്രാകാശിക്കുന്നത് കാണണമെന്നാവണം,” ദൈവം തരുന്ന നന്‍മൾ ഒരിക്കലും മുൻകൂട്ടികാണാൻ കഴിയില്ലെന്നും സത്യം മാത്രമേ ജയിക്കൂ എന്നും കർദിനാൾ കൂട്ടിച്ചേർത്തു. ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തുന്നതിന്റെ സന്തോഷവും കർദിനാൾ യോഗത്തിൽ അറിയിച്ചു.
നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. അനൂപ് കളത്തിത്തറ, കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ജോൺ അരീക്കൽ, ഫാ. ഷാജ്‌കുമാർ, ദക്ഷിണ കേരള മഹായിടവക ക്രിസ്‌തീയ വിദ്യാഭ്യസ സമിതി ഡയറക്‌ടർ റവ. ഫാ. ജെ. ജയരാജ്, ലക്ഷ്‌മി എസ്റ്റേറ്റ് മാനേജർ ഫാ. സിബിൻ, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു. കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആല്‍റ്റിസ്, എസ്.സി.എസ്.റ്റി.ബി.സി. കമ്മിഷൻ സെക്രട്ടറി എൻ ദേവദാസ്, സിസ്റ്റർ എലിസബത്ത്, ജോയി വിതുര തുടങ്ങിയവർ പ്രസംഗിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.