
സ്വന്തം ലേഖകന്‍
വിതുര: ബോണക്കാട് കുരിശുലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാനും പിയാത്ത വന്ദനത്തിനും കൊടും ചൂടിനെ അവഗണിച്ചും നിരവധി തീർത്ഥാടകരാണെത്തിയത്.
പീഡാനുഭവ ഗാനങ്ങൾ ആലപിച്ചും ജപമാല പ്രാർത്ഥന നടത്തിയും നൂറുകണക്കിന് തീർത്ഥാടകർ ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തെ ധ്യാന സെന്ററിൽ പ്രാർത്ഥനയിൽ മുഴുകി. രാവിലെ നടന്ന പ്രഭാത പ്രാർത്ഥനക്ക് കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര രൂപതാ സമിതി നേതൃത്വം നൽകി.
സീറോമലബാർ ക്രമത്തിൽ നടന്ന സമൂഹദിവ്യബലിക്ക് ലൂർദ്ദ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് വിരുപ്പേൽ നേതൃത്വം നൽകി. കുരിശിന്റെ വഴി പ്രാർത്ഥനക്ക് കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷൻ നെയ്യാറ്റിൻകര രൂപതാ സിമിതി നേതൃത്വം നൽകി. തേവൻപാറ ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പത്താങ്കല്ല് ക്രിസ്‌ത്യൻ വോയ്‌സിന്റെ നേതൃത്വത്തിൽ ധ്യാന സെന്ററിൽ ഗാനാജ്‌ഞലി നടത്തി.
2 മണിക്ക് നടന്ന പ്രാർത്ഥനാ ശുശ്രൂഷക്ക് തേവൻപാറ ലൂഥറൻ ചർച്ച് നേതൃത്വം നൽകി.
വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് ചുളളിമാനൂർ ഫൊറോന വികാരി ഫാ. അൽഫോൺസ് ലിഗോറി നേതൃത്വം നൽകി. ഫാ. രാഹുൽ ബി. ആന്റോ വചന സന്ദേശം നൽകി.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.