കുരിശുമല: “വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധി” എന്ന വിഷയത്തെ ആസ്പദമാക്കി കുരിശുമല സംഗമവേദിയില്‍ നടന്ന സിംബോസിയം തീര്‍ത്ഥാടകര്‍ക്ക് അറിവിന്റെയും പുത്തന്‍ ആശയങ്ങളുടെയും വേദിയായി മാറി. കെ.ആര്.എല്‍.പി.സി.സി. പ്ലാനിങ്ങ് ബോര്‍ഡ് കണ്‍വീനര്‍ റവ.ഫാ.ജെയിംസ് കുലാസ്, റവ.ഡോ.ഗ്രിഗറി ആര്‍ബി, റവ.സിസ്റ്റര്‍ ഷീബ, ശ്രീ.സുധാകരന്, ശ്രീ.ഷാജി ജോര്‍ജ്ജ്, അഡ്വ.അമൃത തുടങ്ങിയവര്‍ സിംബോസിയത്തിന് നേതൃത്വം നല്കി.
നെറുകയിലും സംഗമവേദിയിലുമായി സങ്കീര്‍ത്തനപാരായണം, കരുണക്കൊന്ത, ദിവ്യബലി, തെക്കന്‍ കുരിശുമല സഹ്യന് ധ്യാനടീം നേതൃത്വം നല്കിയ വിശുദ്ധ കുരിശ് അനുഭവധ്യാനം എന്നിവയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തുകൊണ്ട് തപസ്സുകാലത്തെ അര്‍ത്ഥവത്താക്കി. ആരാധനകള്‍ക്ക് നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ സംഘടനകളും ഇടവകകളും സജീവ നേതൃത്വം നല്കി.
4.30-ന് സംഗമവേദിയില്‍ നടന്ന ആഘോഷമായ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപത എപ്പിസ്കോപ്പല്‍ വികാരിയും നെടുമങ്ങാട് റീജിയണ്‍ കോര്‍ഡിനേറ്ററുമായ മോണ്‍.റൂഫസ്സ് പയലീന് മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍, റവ.ഡോ.രാജദാസ്, റവ.ഡോ.സിറില്‍ സി.ഹാരിസ് എന്നിവര്‍ സഹകാര്‍മ്മികരായി.
ആനപ്പാറ ഹോളിക്രോസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ‘ഒരു തിരിനാളം’, ക്രിസ്തീയ ഭക്തി ഗാനമേള, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിത ചരിത്രം അനുസ്മരിച്ചുകൊണ്ട് നടന്ന വില്പാട്ട് എന്നിവ തീര്‍ത്ഥാടകര്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവമായി മാറി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.