അനിൽ ജോസഫ്
നെയ്യാറ്റിന്കര: കത്തോലിക്കാ സഭയും വിശ്വാസികളും പരിപാവനവും വിശുദ്ധവുമായി കാണുന്ന കുമ്പസാരത്തെ സമൂഹമധ്യത്തില് അവഹേളിക്കാന് സംഘടിതമായി ശ്രമം നടക്കുന്നതായി നെയ്യാറ്റിന്കര ലത്തീന് രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് പറഞ്ഞു. കുമ്പസാരമെന്ന കൂദാശയെക്കുറിച്ചുളള അജ്ഞതയാണ് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയെകൊണ്ട് വിലകുറഞ്ഞ പരാമര്ശത്തിന് ഇടയാക്കിയതെന്നും ബിഷപ് കൂട്ടിച്ചേര്ത്തു.
കത്തോലിക്കാ സഭയെ താറടിച്ച് കാണിക്കാനുളള കേന്ദ്രസര്ക്കാരിന്റെ നിഗൂഡമായ അജണ്ടയുടെ ഭാഗമാണ് കുമ്പസാരത്തോടുളള വിവാദ പരാമര്ശമെന്ന് കേരളാ ലാറ്റിന്കന് കാത്തലിക് അസോസിയേഷന് രൂപതാ സമിതി അഭിപ്രായപെട്ടു.
നെയ്യാറ്റിന്കര ബിഷപ്സ് ഹൗസില് ചേര്ന്ന യേഗം ബിഷപ് ഡോ.വിന്സെന്റ് സാമുവല് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തില് വികാരി ജനറല് മോണ്. ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. ചാന്സിലര് ഡോ.ജോസ് റാഫേല്, ജുഡിഷ്യല് വികാര് ഡോ. സെല്വരാജന്, കെ.എൽ.സി.എ. പ്രസിഡന്റ് അഡ്വ. ഡി.രാജു, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ആറ്റുപുറം നേശന്, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്ഥാന ജനറല് സെക്രട്ടറി അല്ഫോസ തുടങ്ങിയവര് പ്രസംഗിച്ചു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.