Categories: Kerala

കൂനമ്മാവ് പള്ളിക്ക് 3.2 കോടി ധനസഹായം; കേന്ദ്ര ടൂറിസം മന്ത്രിയുടെ വാഗ്ദാനം

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോദേശീയ തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനായി...

അനിൽ ജോസഫ്‌

തിരുവനന്തപുരം: കൂനമ്മാവ് പള്ളിക്ക് 3.2 കോടി ധനസഹായം നൽകാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി (സെന്റ്ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം) ദേശീയ തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനായുള്ള വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി 3.2 കോടി ധനസഹായ നൽകി സഹായിക്കാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ.പ്രഹ്ളാദ് സിംഗ് പട്ടേൽ അറിയിച്ചത്‌.

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നൽകിയ നിവേദനം താൻ ഇന്ന് ബഹു.കേന്ദ്രമന്ത്രിക്കു നേരിട്ട് സമർപ്പിച്ച അവസരത്തിലാണ് അദ്ദേഹം ഈ വാഗ്ദാനം നല്കിയതെന്ന് കെ.വി.തോമസ്‌ പറഞ്ഞു. ഏറെ നാളത്തെ പരിശ്രമം ഫലവത്തായതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. കൂന്നമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയും, കുമ്പളങ്ങി മോഡൽ ടൂറിസം വില്ലേജും കേന്ദ്രമന്ത്രി സന്ദർശിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago