Categories: Diocese

തെക്കന്‍ കുരിശുമലയ്ക്ക് പുതിയ മുഖം; കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

തെക്കന്‍ കുരിശുമലയ്ക്ക് പുതിയ മുഖം; കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

അനിൽ ജോസഫ്

വെളളറട: തെക്കന്‍ കുരിശുമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി തുകയായ ഒരു കോടി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം, കഫേറ്റേരിയ, ടോയിലറ്റ് ബ്ലോക്ക് എന്നിവയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.

ഒരോ വര്‍ഷവും വര്‍ദ്ധിച്ച് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമനുസരിച്ച് കുരിശുമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് പൂര്‍ത്തീകരിച്ചത്. ടൂറിസം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടുമാളള തീര്‍ത്ഥാടകര്‍ക്ക് കുരിശുമലയില്‍ എത്താനുളള സാഹചര്യമൊരുക്കി കുരിശുമല വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍, വെളളറട പഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago