Categories: Diocese

കര്‍ഷക വിരുദ്ധ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ക്കെതിരെ നെയ്യാറ്റിന്‍കര പോസ്റ്റാഫീസ് പടിക്കല്‍ കെ.എല്‍.സി.എ.യുടെ ധര്‍ണ്ണ

നെയ്യാറ്റിന്‍കര എം.എല്‍.എ. ശ്രീ.കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്യും...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും; കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പന്നി, കുരങ്ങ് തുടങ്ങിയ ജീവികളെ ക്ഷുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക; കൃഷി, സഹകരണം തുടങ്ങിയ സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്യായമായ ഇടപെടല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുമാണ് ധർണ്ണ. ബുധനാഴ്ച (06.01.2021) രാവിലെ 10.30-ന് നെയ്യാറ്റിന്‍കര പോസ്റ്റാഫീസ് പടിക്കല്‍ കെ.എല്‍.സി.എ നെയ്യാറ്റിന്‍കര രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണ നെയ്യാറ്റിന്‍കര എം.എല്‍.എ. ശ്രീ.കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്യും.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന ധര്‍ണ്ണയിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, രൂപതാ പ്രസിഡന്റ് അഡ്വ.ഡി.രാജു, ഡയറക്ടര്‍ ഫാ.അനില്‍ കുമാര്‍ എസ്.എം., ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നീസ് കുമാര്‍, ജനറല്‍ സെക്രട്ടറി റ്റി.സദാനന്ദന്‍, ട്രഷറര്‍ റ്റി.വിജയകുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി.നേശന്‍, സംസ്ഥാന നേതാക്കളായ ജെ.സഹായദാസ്, ഉഷ കുമാരി എസ്., കെ.എല്‍.സി.എ. നേതാക്കളായ ജോണ്‍ സുന്ദര്‍ രാജ്,ബി.ജസ്റ്റസ്, സുരേന്ദ്രന്‍ സി, ജോണ്‍ തങ്കപ്പന്‍, എം.എം.അഗസ്റ്റിന്‍, പി.സി.ജോര്‍ജ്ജ്, ലൈല രാജന്‍, ഇ.കെ. രാജം, ഷീജ, സുനില ആര്‍.ഇ., ജയദാസ് എന്‍., നെയ്യാറ്റിന്‍കര കേസരി തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ഇന്ത്യയിലെ കാര്‍ഷിക മേഖല ഏതാനും ചില കുത്തകള്‍ക്ക് അടിയറ വയ്ക്കുന്നതിനുവേണ്ടി മതിയായ ചര്‍ച്ചകള്‍ കൂടാതെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരിക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. കൊടുംതണുപ്പിലും മറ്റു പ്രതികൂല കാലാവസ്ഥയിലും നിരവധി കര്‍ഷകരുടെ ജീവനുകൾ നഷ്ടമായിരിക്കുകയാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago