അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: കമുകിന്റെ പോളയില്‍ ലോകത്തിലെ 7 അത്ഭുതങ്ങള്‍ വരച്ച് നെയ്യാറ്റിന്‍കര രൂപതക്കാരി ഏഷ്യാബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി. നെയ്യാറ്റിന്‍കര രൂപതയിലെ മുളളുവിള തിരുകുടുംബ ദേവാലയാംഗമായ റോഷ്ന എസ്.റോബിന്‍സനാണ് ഈ അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായത്.
വാട്ടര്‍ കളര്‍ പെയിന്റിംഗിലും അക്രലിക്കിലും കഴിവു തെളിയിച്ചിട്ടുളള രോഷ്ന ലോക്ഡൗണ്‍ കാലത്ത് വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് ഈ ന്യൂതന ആശയത്തിലേക്ക് എത്തിയത്. അമ്മ ഷീബയാണ് കമുകിന്‍ പോളയില്‍ ചിത്രം വരക്കാനുളള ആശയം നല്‍കിയത്. അക്രലിക് പെയിന്‍റിലാണ് ചിത്രങ്ങൾ പൂര്‍ത്തീകരിച്ചത്. കമുകിന്‍പോളയില്‍ കുത്തനെ വരച്ച ചിത്രത്തില്‍ ആദ്യം ഇന്ത്യയില്‍ പ്രസിദ്ധമായ താജ്മഹളാണ് വരച്ചിരിക്കുന്നത്. നാല് മണിക്കൂര്‍ കൊണ്ട് വര പൂര്‍ത്തിയാക്കിയാണ് റോഷ്ന റെക്കോഡില്‍ ഇടം നേടുന്നത്.
ആദ്യം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അയച്ചു കൊടുത്ത ചിത്രം തുടര്‍ന്ന് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും അയക്കുകയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ബോട്ടിലുകള്‍ ശേഖരിച്ച് 100 ലധികം ബോട്ടില്‍ ആര്‍ട്ടുകളും റോഷ്ന പൂര്‍ത്തീകരിച്ചു. ഒരേസമയം ഇന്ത്യ റെക്കോര്‍ഡും ഏഷ്യന്‍ റെക്കോര്‍ഡും ലഭിച്ചതിന്റെ സന്തോഷത്തിലാണ് റോഷ്നയുടെ കുടുംബം.
മൈസൂര്‍ ജെഎസ്എസ് മെഡിക്കല്‍ കോളേജിലെ 3 ാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് റോഷ്ന. പിതാവ് റോബിന്‍സണ്‍ വാട്ടറഥോരിറ്റി ജീവനക്കാരനാണ്, അമ്മ ഷീബ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയാണ്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.