
അനില്‍ ജോസഫ്
കൊച്ചി : സാധാരണക്കാര്‍ക്കുള്‍പ്പെടെ ഏറെ സുപരിചിതമായ പാരസെറ്റമോളിന്‍റെ ഡോളോ 650 ഗുളികയില്‍ ഉണ്ണിയേശുവിന്‍റെ രൂപം നിര്‍മ്മിച്ച് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചിക്കാരന്‍.
കലാസംവിധായകനും ചിത്രകാരനും മഴവില്‍ മനോരമയിലെ കലാസംവിധായകനുമായ കെ എസ് കൃഷ്ണലാലിനാണ് ഈ അപൂര്‍വ്വ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ഫസ്റ്റ് കാപ്സ്യൂള്‍ സ്ക്കള്‍പ്ച്ച്വര്‍ കാറ്റഗറിയിലാണ് കൃഷ്ണലാലിന്‍റെ നേട്ടം. കൃഷ്ണലാല്‍ മിനിയേച്ചര്‍ ശില്‍പകലയിലെ പരീക്ഷണത്തിലൂടെ ഗുളികയില്‍ നിര്‍മ്മിച്ച ഉണ്ണിയേശുവിന്‍റെ രൂപം അടുത്ത എഡിഷനില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിക്കും.
14 മില്ലിമീറ്റര്‍ ഉയരവും 11 മില്ലിമീറ്റര്‍ വീതിയമുളള ഗുളികയില്‍ ശില്‍പ്പനിര്‍മ്മാണം കൃഷ്ണലാലിന് വെല്ലുവിളിയായിരുന്നു. മിനിയേച്ചര്‍ രൂപങ്ങളോടുളള താല്‍പര്യവും നിര്‍മാണത്തിലെ സൂഷ്മതയുമാണ് കൃഷ്ണലാലിനെ ആകര്‍ഷിച്ചത.് ഡോളോ 650 ഗുളികയില്‍ പണിയാരംഭിച്ചത് ഡോളോക്ക് കുട്ടികളുടെ കിടക്കയുടെ ആകൃതിയിലുള്ള സാദൃശ്യമാണ്.
ശില്‍പ്പ നിര്‍മ്മാണത്തില്‍ അക്യുപഞ്ചറിന് ഉപയോഗിക്കുന്ന സൂചിയും ശസ്ത്രക്രിയയ്ക്കുള്ള കത്തിയും ആയിരുന്നു പണിയായുധങ്ങള്‍. അതിസൂക്ഷ്മ നിര്‍മ്മാണത്തിന് കണ്ണില്‍ ലെന്‍സ് പിടിപ്പിച്ച് 4 മണിക്കൂര്‍ കൊണ്ട് ഗുളികയില്‍ ഉണ്ണിയേശുപിറന്നു.
ചുമര്‍ചിത്ര രംഗത്തും കാരിക്കേച്ചര്‍രംഗത്തും ചിത്രരചനയിലും പരിചിതനായ കൃഷ്ണലാല്‍ തീരെച്ചെത്തിയ വസ്തുക്കളില്‍ ശില്പനിര്‍മ്മാണം ഈയിടെയാണ് ആരംഭിച്ചത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
This website uses cookies.