Categories: Kerala

സിസ്റ്റര്‍ ലിസ്മിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്

ആദ്യ കാമറാ നണ്‍ എന്ന വിശേഷണം അംഗീകരിച്ചാണ് പുരസ്ക്കാരം.

സ്വന്തം ലേഖകന്‍

തൃശൂര്‍ :ഭാരതത്തിലെ ആദ്യ കാമറാ നണ്‍ എന്ന് അറിയപെട്ടിരുന്ന സിസ്റ്റര്‍ ല്സ്മി സിഎംസി ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്. ഇന്ത്യയിലെ ആദ്യ കാമറാ നണ്‍ എന്ന വിശേഷണം അംഗീകരിച്ചാണ് പുരസ്ക്കാരം.

സാധാരണ ഈ പുരസ്കാരത്തിന് പങ്കെടുക്കുന്നയാള്‍ തന്നെ അപേക്ഷ അയക്കുകയാണ് പതിവെങ്കിലും സിസ്റ്റര്‍ ലിസ്മിയുടെ ഇ മെയിലേക്ക് പുരസ്കാരത്തിന് അപേക്ഷിക്കണമെന്ന അറിയിപ്പ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ അയക്കുകയും തുടര്‍ന്ന് സിസ്റ്റര്‍ അപേക്ഷിക്കുകയുമായിരുന്നു.

100 ലധികം ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലുമുകളും ചിത്രീകരിച്ച് കൈയ്യടി നേടിയ സിസ്റ്ററിനെ വനിതാ ദിനത്തില്‍ കെസിബിസിയും ആദരിച്ചിരുന്നു. പുരസ്ക്കാരം സിസ്റ്ററിനെ തേടിയെത്തുമ്പോള്‍ സിഎംസി സഭയുടെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ക്രിസ്ലിനാണ് പുരസ്കാരം അണ്‍ ബോക്സ് ചെയ്തത്. സിസ്റ്ററിന്‍റെ കോണ്‍വെന്‍റ് സുപ്പീരിയറും കൗണ്‍സിലേഴ്സും സന്തോഷത്തില്‍ പങ്കെടുത്തു.

ഈയിടെ മഴവില്‍ മനേരമയിലെ പണംതരും പടം എന്ന പരിപാടിയിലും സിസ്റ്റര്‍ പങ്കെടുത്തിരുന്നു.

 

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago