Categories: World

ഉക്രെയ്നില്‍ വത്തിക്കാന്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം

പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി അധ്യക്ഷത വഹിച്ചു

അനില്‍ ജോസഫ്

ലിവ് : യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി വത്തിക്കാന്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഉക്രെയ്നില്‍ പ്രാര്‍ഥനാ സംഗമം. ഇന്നലെ ലിവ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ലിവിലെ ട്രോേപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മൈക്സിസ്ലാവ് മൊക്രിസിക്കി, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് ബിഷപ്പുമാരും സന്നിഹിതരായിരുന്നു.

പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി അധ്യക്ഷത വഹിച്ചു. പ്രാര്‍ഥനയില്‍ ആഴപെട്ട് നമുക്ക് യുദ്ധം അവസാനിപ്പിക്കാമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാപ്പയുടെ പ്രാര്‍ഥന അറിയിച്ച കര്‍ദിനാള്‍ പ്രാര്‍ഥനയിലൂടെയുളള പിന്തുണ ഉക്രെയ്ന്‍ ജനതക്ക് കൈമാറുന്നുവെന്ന് പറഞ്ഞു. വിശ്വാസത്തിലൂടെ നമുക്ക് പലതും ചെയ്യാന്‍ സാധിക്കും എന്നാല്‍ യുദ്ധം ഒരു മണ്ടന്‍ തിരുമാനമാണ്. തുടര്‍ന്ന് പാപ്പയുടെ പ്രതിനിധി ഉക്രേനിയന്‍-പോളണ്ട് അതിര്‍ത്തി കടന്ന് റാവ റുസ്ക-ഹ്രെബെന്നെ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം സ്ഥിതിഗതികള്‍ അന്വേഷിക്കുകയും അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അഭയാര്‍ഥികളെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം അദ്ദേഹം ലിവിലെ സെന്‍റ് ജോണ്‍ പോള്‍ രണ്ടാമന്‍റെ ഇടവകയില്‍ അഭയാര്‍ത്ഥികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തിരുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 week ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago