Categories: Vatican

കര്‍ദിനാള്‍ മത്തേയോ സൂപ്പിയുടെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

ഉക്രൈന്‍ റഷ്യ യുദ്ധം ഏറെ രൂക്ഷിതമായി തുടരുന്നതിനിടെ, ഫ്രാന്‍സിസ് പാപ്പായുടെ സമാധാന ദൂതനായി കര്‍ദിനാള്‍ മത്തേയോ സൂപ്പി ഒക്ടോബര്‍ 14 മുതല്‍ 16 വരെ റഷ്യയില്‍  സന്ദര്‍ശനം നടത്തി.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ഉക്രൈനിലേയും, റഷ്യയിലെയും നിരവധി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തുടരുമ്പോള്‍, രണ്ടാം തവണയും സമാധാനം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി, കര്‍ദിനാള്‍ മത്തേയോ സൂപ്പി, റഷ്യയിലെത്തി. ഒക്ടോബര്‍ പതിനാലാം തീയതി റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ എത്തിയ കര്‍ദിനാള്‍ പതിനാറാം തീയതിയാണ് മടങ്ങിയത്. അദ്ദേഹത്തോടൊപ്പം വത്തിക്കാന്‍ കാര്യാലയത്തിലെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു.

മോസ്കോയില്‍ റഷ്യന്‍ ഭരണകൂടത്തിലെ വിവിധ അംഗങ്ങളുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യമന്ത്രി, സെര്‍ജെ ലാവ്റോവ്, വിദേശരാഷ്ട്രീയ മന്ത്രാലയത്തിലെ ഉപദേശകസമിതി അംഗം, യൂറി ഉഷാകോവ്, കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള സമിതിയുടെ അംഗം മാരിയ, മനുഷ്യാവകാശ കമ്മീഷന്‍ അംഗം തത്യാന എന്നിവരെ നേരില്‍ കണ്ടു, സമാധാനം പുനഃസ്ഥാപിക്കണമെന്നും, സാധാരണക്കാരുടെയും, കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തിരികെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം എത്തിക്കുന്നതിനും, തടവുകാരുടെ കൈമാറ്റത്തിനും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും ഇതുവരെ ചെയ്ത കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി, വത്തിക്കാന്‍ മാധ്യമഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

മോസ്കോയിലെ പാത്രിയാര്‍കീസിന്‍റെ അന്തര്‍സഭാ ബന്ധങ്ങളുടെ ചെയര്‍മാനായ വൊളോകോലാംസ്കിലെ മെത്രാപ്പോലീത്ത അന്തോനിജുമായും കര്‍ദിനാള്‍ സൂപ്പി കൂടിക്കാഴ്ച നടത്തി. മാനുഷിക സഹകരണം തുടരുന്നതിനും ദീര്‍ഘകാലമായി കാത്തിരുന്ന സമാധാനത്തിനുള്ള പാതകള്‍ തുറക്കുന്നതിനുമുള്ള ചില സാധ്യതകള്‍ പരിശോധിക്കാനും സന്ദര്‍ശനം സാധ്യമാക്കിയതായും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago