അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ കമുകിന്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില് തീര്ഥാടനത്തിന് മുന്നോടിയായി 5001 ദീപങ്ങള് തെളിയിച്ച് ദീപാര്ച്ചന നടത്തി. ദേവാലയ വളപ്പില് ദിവ്യബലിയെ തുടര്ന്നാണ് ദീപാര്ച്ചന നടത്തിയത്.
കമുകിന്കോട് കൊച്ചു പളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ പ്രേക്ഷിത പ്രവര്ത്തനങ്ങളുടെ 275 ാം വാര്ഷികം ആഘോഷിക്കുന്നതിനാല് 275 നിലവിളക്കുകളിലും മറ്റ് ദീപങ്ങള് ചിരാതുകളിലുമാണ് തെളിയിച്ചത്.
11-നാണ് തീര്ഥാടനത്തിന് തുടക്കമാവുന്നത്. തീര്ഥാടനത്തിന്റെ ഭാഗമായി തിരുനാള് സൗഹൃദ സന്ധ്യ, പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും നടക്കും. നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല്, മുന് കൊല്ലം ബിഷപ് ഡോ.സ്റ്റാന്ലി റോമന്, മാര്ത്താണ്ഡം രൂപത ബിഷപ് ഡോ.വിന്സെന്റ് മാര് പൗലോസ് തുടങ്ങിയവര് തിരുകര്മ്മങ്ങളില് പങ്കെടുക്കും.
മന്ത്രിമാരായ കെ.ടി. ജലീല്, ഇ.പി.ജയരാജന്, കടകംപളളി സുരേന്ദ്രന്, എംഎം മണി, പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ശശിതരൂര്, ഷാനിമോള് ഉസ്മാന്, എഎല്എ മാരായ സികെ ഹരീന്ദ്രന്, എം. വിന്സെന്റ്, വി എസ് ശിവകുമാര്, ഓ.രാജഗോപാല്, വി കെ പ്രശാന്ത് ഐബി സതീഷ്, കെ ആന്സലന്, പിസി കുഞ്ഞിരാമന് തുടങ്ങിയവരും വിവിധ പരിപാടികളില് പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ.ജോയി മത്യാസ് അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.