സാബു കുരിശുമല
കുരിശുമല: 62-ാമത് കുരിശുമല തീര്ത്ഥാടനത്തിന്റെ രണ്ടാം ദിവസം ആയിരക്കണക്കിന് തീര്ത്ഥാടകര് കുരിശുമല കയറി. അതിരാവിലെ മുതല് തന്നെ തീര്ത്ഥാടകര് സംഘമായി എത്തിത്തുടങ്ങി.
നട്ടുച്ചയ്ക്കും കനത്ത വേനല്ചൂടിനെ അതിജീവിച്ച് ഒറ്റയ്ക്കും കൂട്ടായും അവര് കുരിശുമലയിലേയ്ക്കു കയറി. വേനലവധിയായതിനാല് തീര്ത്ഥാടകര് അധികമായും കുടുംബമായാണ് മലകയറാനെത്തുന്നത്. മൂന്നുമണി കഴിഞ്ഞ് തീര്ത്ഥാടകരുടെ എണ്ണത്തില് ക്രമാതീതമായ വര്ദ്ധനവുണ്ടായി.
തീര്ത്ഥാടനകമ്മിറ്റിയും വോളന്റിയേഴ്സും തീര്ത്ഥാടകര്ക്കാവശ്യമായ എല്ലാ പ്രാഥമിക സൗകര്യങ്ങളും നേരത്തെ ക്രമീകരിച്ചിരുന്നു. നെറുകയിലേക്കുള്ള വഴികളില് പലസ്ഥലങ്ങളിലായി വിശ്രമകേന്ദ്രവും ശുദ്ധജലവും ക്രമീകരിച്ചിട്ടുണ്ട്. കെ.എല്.സി.എ., കെ.എല്.സി.ഡബ്ല്യൂ.എ. എന്നിവയുടെ ആഭിമുഖ്യത്തില് ഉച്ചയ്ക്ക് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിനു സമീപം സൗജന്യഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിലെ അലോപ്പതി, ആയുര്വ്വേദം, ഹോമിയോ എന്നിവയുടെ സേവനവും പോലീസ്, എക്സൈസ്, ഗതാഗതം, പൊതുമരാമത്ത്, ജലവിഭവം, ഭൂഗര്ഭജലം, പഞ്ചായത്ത്, തീര്ത്ഥാടനടൂറിസം വകുപ്പ് തുടങ്ങിയവയുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.