ഷെറി ജെ.തോമസ്
കോഴിക്കോട്: ഏക സിവില് കോഡാണ് ഇനി നമ്മള് നേരിടാന് പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന് എംപി. കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് 48ാമത് സംസ്ഥാന ജനറല് കൗണ്സിലില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്ക്കാര് രാജ്യത്ത് മതങ്ങളെ തമ്മില് തല്ലിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് രൂപത ബിഷപ് ഡോ.വര്ഗീസ് ചക്കാലയ്ക്കല് സമ്മേളനം ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിലുളള വിവേചനം ഭരണഘടനയ്ക്ക് എതിരെന്ന് ബിഷപ്പ് പറഞ്ഞു. ഏക സിവില് കോഡാണ് ഇനി ഇന്ത്യ നേരിടാന് പോകുന്ന ദുരന്തമെന്ന് കെ.എല്.സി.എ.സംസ്ഥാന സമ്മേളനത്തില് സമുദായ പ്രതിനിധികളും ആശങ്കകളുയര്ത്തി. പൗരത്വനിയമഭേദഗതിയും ആംഗ്ളോ ഇന്ത്യന് പ്രാതിനിധ്യം ഇല്ലാതാക്കിയതും മതപരമായ വിവേചനങ്ങളുടെ സൂചനയാണെന്ന് സമ്മേളനം പ്രസ്താവിച്ചു.
കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സമ്മേളനത്തിനു അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി ഷെറി ജെ.തോമസ് വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു. എബി കുന്നേപറമ്പില് വരവുചിലവ് കണക്കവതരിപ്പിച്ചു. ഷാജി ജോര്ജ് മുഖ്യപ്രഭാഷണം നടത്തി.
മോഎൻ. ഡോ.തോമസ് പനയ്ക്കല്, മോണ്.ജോസ് നവസ്, ഫാ.വില്ല്യംരാജന്, ഫാ.പോള് ആന്ഡ്രൂസ്, ജോസഫ് പ്ലേറ്റോ, നൈജു അറക്കല്, സി.ജെ.റോബിന്, ജോസഫ് റിബല്ലോ, കെ.എ.എഡ്വേര്ഡ്, എന്നിവര് പ്രസംഗിച്ചു. ഇ.ഡി.ഫ്രാന്സീസ്, ജെ സഹായദാസ്, ടി എ ഡാല്ഫിന്, ഉഷാകുമാരി, അജു ബി ദാസ്, എം സി ലോറന്സ്, ജസ്റ്റീന് ഇമ്മാനുവല്, പൂവം ബേബി, ജോണ് ബാബു, ബിജു ജോസി, ജസ്റ്റിന് ആന്റണി, വിന്സ് പെരിഞ്ചേരി, അഡ്വ ജസ്റ്റിന് കരിപ്പാട്ട്, ഷൈജ ടീച്ചര് എന്നിവര് വിവിധ സെഷനുകളില് സംസാരിച്ചു.
കേരളത്തിലെ എല്ലാ ലത്തീന് രൂപതകളില് നിന്നുമുള്ള സംഘടന പ്രതിനിധികള് പങ്കെടുത്തു. സമുദായത്തിന്റെ ആവശ്യങ്ങള് പഠിക്കാന് കമ്മീഷനെ നിയമിക്കുക, സഭകളിലെ ആംഗ്ളോ ഇന്ത്യന് പ്രാതിനിധ്യം പുനസ്ഥാപിക്കുക, പൗരത്വ നിയമ ഭേദഗതി പിന്വലിക്കുക തുടങ്ങിയ വിഷയങ്ങളില് തുടര് സമ്മര്ദ്ദപരിപാടികള് സംഘടിപ്പിക്കാന് കൗണ്സില് തീരുമാപിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.