Categories: Kerala

കെഎല്‍സിഎ 48 മത് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നടക്കും.

കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുക്കും...

സ്വന്തം ലേഖകന്‍

എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48 മത് സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നവജ്യോതിസ് റിന്യൂവല്‍ സെന്‍ററില്‍ (സെന്‍റ് സേവ്യേര്‍സ് കോളേജ്) ചേരുമെന്നും, കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് അറിയിച്ചു.

സമുദായത്തിന്‍റെ ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുക, സഭകളിലെ ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട് രൂപത കെ.എല്‍.സി.എ. ആതിഥേയത്വം വഹിക്കും.

രാവിലെ 9 30 ന് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍ ഡോ. തോമസ് പനക്കല്‍ നേതൃത്വം നല്‍കുന്ന ദിവ്യബലിയോടെ കൗണ്‍സില്‍ ആരംഭിക്കും. തുടര്‍ന്ന്, 10 30 ന് സംസ്ഥാന പ്രസിഡന്‍റ് പതാകയുയര്‍ത്തും. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും. ജനറല്‍സെക്രട്ടറി ഷെറി ജെ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍ ബഡ്ജറ്റ് അവതരിപ്പിക്കും.

ഉദ്ഘാടനസമ്മേളനത്തില്‍ സമുദാ വക്താവ് ഷാജി ജോര്‍ജ്ജ്, മുന്‍ കോഴിക്കോട് മേയറും കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് സി ജെ റോബിന്‍, സംസ്ഥാന ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍ ജോസ് നവസ്, ഫാ. വില്യം രാജന്‍, ജോസഫ് പ്ളാറ്റോ, നൈജു അറക്കല്‍, എന്നിവര്‍ പ്രസംഗിക്കും. വൈകീട്ട് കൗണ്‍സില്‍ സമാപിക്കും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago