
അനിൽ ജോസഫ്
നാഗര്‍കോവില്‍: കെ.സി.വൈ.എം. സംസ്ഥാന സമിതി കാസര്‍കോട് നിന്നാരംഭിച്ച സമാധാന സന്ദേശ യാത്രക്ക് കന്യാകുമാരിയില്‍ സമാപനമായി. കേരളത്തിലെ 32 രൂപതകളിലൂടെ സഞ്ചരിച്ച യാത്ര അവസന ദിനങ്ങളില്‍ തെക്കന്‍ പ്രദേശത്തെ രൂപതകളായ തിരുവന്തപുരം, നെയ്യാറ്റിന്‍കര, പാറശാല രൂപതകളിലൂടെയും, തമിഴ്നാട്ടിലെ മാര്‍ത്താണ്ടം, കോട്ടാര്‍ രൂപതകളിലൂടെയുമാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്.
കോട്ടാര്‍ രൂപത ആര്‍ച്ച് ബിഷപ്പും, സി.ബി.സി.ഐ. യുവജന കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ് നസ്റയന്‍ സൂസൈ ജാഥാംഗങ്ങളെ അനുമോദിച്ചു. മതങ്ങളുടെ പേരിലുളള അക്രമങ്ങള്‍ക്കെതിരെയും, തീവ്രവാദത്തിനെതിരെയുമാണ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴിക്കാടന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ 9-നാണ് യാത്ര ആരംഭിച്ചത്. കന്യാകുമാരി സ്വമി വിവേകാനന്ദ പാറക്ക് സമീപമുളള ഗാന്ധി സമാധിയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം സെന്‍റ് പോള്‍സ് സിവില്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ.ആന്‍റണി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ തോമസ്, ജനറല്‍ സെക്രട്ടറി ബിജോ പി., വൈസ് പ്രസിഡന്‍റ്മാരായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാധാന പ്രതിജ്ഞ ചൊല്ലിയാണ് സമാധാന സന്ദേശ യാത്ര സമാപിച്ചത്.
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
This website uses cookies.