സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന, പ്രകാശം നൽകുന്ന യാഥാർഥ്യമാണ് ബദ്‌ലഹേമിൽ പിറന്ന യേശുവെന്ന് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ. അമരവിള സി.എസ്.ഐ. ദേവായത്തിലെ ക്രിസ്മസ് ഫെസ്റ്റ് 2018 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നത് നമ്മിലെ നന്മയെ ശക്തിപ്പെടുത്തുവാനും പോഷിപ്പിക്കുവാനുമാണ്. ബാഹ്യ ആഡംബരങ്ങളും അലങ്കാരങ്ങളും ചിത്രങ്ങളും കാണുമ്പോൾ നമ്മൾ യേശു ബദലെഹെമിൽ ജനിച്ചത് നാം ഓർക്കുന്നു. എന്നാൽ ഈ യേശു നമ്മുടെ ഹൃദയത്തിലും, നമ്മുടെ ഭവനത്തിലും, നമ്മുടെ നാട്ടിലും വന്നു ജനിക്കണം. ഈ യേശുവിന്റെ കൃപ നമുക്ക് ജീവശക്തി നല്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ ഈ ആഘോഷങ്ങൾക്ക് അർഥം കൈവരില്ലായെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഉദ്‌ഘാടന സമ്മേളനത്തിൽ റവ.എസ്.ശോഭനദാസ് ആധ്യക്ഷനായിരുന്നു. ദീപാലങ്കാരം ഉദ്‌ഘാടനം ശ്രീ. വി.എസ്. അച്ച്യുതാനന്ദൻ നിർവ്വഹിച്ചു. ശ്രീ.കെ.ആൻസലൻ എം.എൽ.എ., ശ്രീമതി.ഡബ്ലിയു.ആർ.ഹീബ, ശ്രീ.ബാബുരാജ് എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.
ഈ 22 – നു തുടങ്ങിയ ക്രിസ്തുമസ് ഫെസ്റ്റ് 27 വ്യാഴാഴ്ചവരെ വിവിധ പരിപാടികളോടെ മാറ്റുരയ്ക്കും. വരും ദിവസങ്ങളിൽ മറ്റനവധി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ള വ്യക്തികൾ പങ്കെടുക്കുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.