Categories: Diocese

കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശു എളിമയുടെ പ്രതീകം; ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍

കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശു എളിമയുടെ പ്രതീകം; ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍

 

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശു എളിമയുടെ പ്രതീകമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ക്രിസ്മസിലൂടെ നമ്മിലേക്ക് യേശു വരുമ്പോള്‍ നാമെല്ലാം ഏകോദര സഹോദരങ്ങളായി ജീവിക്കുന്നുവെന്ന് നാം സാക്ഷ്യപ്പെടുത്തണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. 2018 – ലെ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.

ക്രിസ്മസ് ആഘോഷത്തിന്റെ ചൈതന്യവും മഹത്വവും നാം പങ്കുവയ്ക്കുന്നത് ഈ സാക്ഷ്യപ്പെടുത്തലിലൂടെയാണെന്നും ബിഷപ് പറഞ്ഞു. ക്രിസ്മസ് എല്ലാ മനുഷ്യരെയും ആനന്ദിപ്പിക്കുന്ന സംഭവമാകണം. ലോകത്തന് പ്രകാശമായി വന്ന ദൈവപുത്രനായ ഉണ്ണിയേശു നമ്മുടെ സാമധാന വാഹകനായി ഇന്നും നമ്മുടെ ഇടയില്‍ വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതിനുളള സാഹചര്യം നാം തന്നെ ഒരുക്കണം. നാം സാഹോദര്യത്തില്‍ ജീവിക്കുമ്പോഴാണ് ദൈവത്തിന് ഇഷ്ടമുളളവരായി തീരുന്നത്. അതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്‍മയുണ്ടാവൂ എന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago