അനിൽ ജോസഫ്
നെയ്യാറ്റിൻകര: ഉണ്ണിയേശുവിന്റെ മുഖത്തെ പുഞ്ചിരി പോലെ നിഷ്ക്കളങ്കമായിരിക്കട്ടെ അധ്യാപകരും, അവരുടെ മുന്നിൽ അറിവ് തേടി വരുന്ന കുരുന്നുകളെ, കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയീശോയുടെ പുഞ്ചിരിക്കുന്ന മുഖത്തോടെ സമീപിച്ചാൽ ഇന്നു കാണുന്ന പലവിധ അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അകൽച്ച മാറ്റാൻ കഴിയുമെന്ന് മോൺ.വി.പി.ജോസ്. ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപതാ സമിതി സംഘടിപ്പിച്ച ക്രിസ്തുമസ് ആലോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അക്ഷരജ്ഞാനികൾ ആക്കുന്നതോടൊപ്പം മൂല്യബോധവും എളിമയും പഠിപ്പിക്കാൻ അധ്യാപകർ ശ്രമിക്കണമെന്നും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു.
രൂപതാ പ്രസിഡന്റ് ഡി.ആർ.ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ, ഫാ.ജോയ് സാബു, ഫാ.അലക്സ് സൈമൺ, കോൺക്ലിൻ ജിമ്മി ജോൺ, റീജ, സജിനി, ബീനാ റോസ്, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.