Categories: Diocese

നെയ്യാറ്റിൻകര മീഡിയ കമ്മീഷൻ ചുമതലയേറ്റു

നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായി രൂപം നൽകിയ മീഡിയാ കമ്മീഷന്റെ അംഗങ്ങൾ...

അനിൽ ജോസഫ്‌

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ആദ്യമായി രൂപം നൽകിയ മീഡിയാ കമ്മീഷന്റെ അംഗങ്ങൾ ചുമതലയേറ്റു. ബിഷപ്പ്‌ വിൻസെന്റ്‌ സാമുവലിന്റെയും വികാർ ജനറൽ മോൺ.ജി. ക്രിസ്തുദാസിന്റെയും, ചാൻസിലർ റവ.ഡോ.ജോസ്‌ റാഫേലിന്റെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

മീഡിയാ കമ്മീഷൻ ഡയറക്ടറായി എപ്പിസ്ക്കോപ്പൽ വികാരി മോൺ.വി.പി.ജോസും, എക്സിക്യൂട്ടീവ്‌ സെക്രട്ടറിമാരായി ഫാ.സജിൻ തോമസ്‌, ഫാ.ജിബിൻ രാജ് എന്നിവരുമാണു നിയമിതരായിട്ടുള്ളത്‌.

നെയ്യാറ്റിൻകര രൂപതയുടെ പാരീഷ്‌ മാനേജ്‌മെന്റ്‌ സോഫ്റ്റ് വെയർ “നെഡ്പാംസോ”യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിരിക്കും മുൻ ഗണനയെന്നും, രൂപതാ വാർത്തകൾ കൃത്യതയോടെ ജനങ്ങളിൽ എത്തിക്കുന്നതിനും മീഡിയാ കമ്മീഷൻ നിരന്തരം പരിശ്രമിക്കുമെന്നും ഡയറക്ടർ മോൺ.വി.പി.ജോസ്‌ പറഞ്ഞു.

ഡിസംബർ 1-നു ചുമതലയേൽക്കാനിരുന്നുവെങ്കിലും ബിഷപ്പ്‌ വിൻസെന്റ്‌ സാമുവലിന്റെ മൂത്തസഹോദരന്റെ ദേഹവിയോഗത്തെ തുടർന്ന് നാലാം തീയതിയിലേയ്ക്ക്‌ സത്യപ്രതിജ്ഞ മാറ്റുകയായിരുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

5 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago