ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിൽ നിന്നും വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്കും, പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങി എത്തിയവർക്കുമായി ആലപ്പുഴ രൂപതാ പ്രവാസി കമ്മീഷന്റെ കീഴിൽ രൂപീകരിച്ച ആലപ്പുഴ ഇന്റർനാഷണൽ മൈഗ്രന്റ്സ് (AIM ) എന്ന സംഘടന രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ കർമ്മ സദൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഥമ പ്രവാസി സംഗമത്തിൽ എ.എം ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ., വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ പ്രവാസി കമ്മിഷൻ ഡയറക്ടർ ഫാ.തോമസ് ഷൈജു ചിറയിൽ, രൂപത പി.ആർ.ഒ. സേവ്യർ കുടിയാംശേരിൽ, മുൻ എം.പി. ഡോ. കെ.എസ്. മനോജ്, ബീന ഔസെപ്പച്ചൻ, വിൻസെന്റ് സി.പി., പോൾ ഗ്രിഗറി എന്നിവർ പ്രസംഗിച്ചു.
പ്രഥമ പ്രവാസി സംഗമത്തിൽ രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ സംഘടനാ നിയമാവലി പ്രകാശനം ചെയ്തു. തുടർന്ന് സംഘടനാ പ്രസിഡന്റ് സാലസ് ആന്റണി കാക്കരിയിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ചുമതലയേറ്റു.
കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ രൂപതയിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് രൂപതാദ്ധ്യക്ഷൻ ജെയിംസ് പിതാവുമായി ഓൺ ലൈനിൽ ബന്ധപ്പെടാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ രൂപതാ പി.ആർ.ഒ.യും റേഡിയോ നെയ്തലിന്റെ സാരിഥിയുമായ റവ.അഡ്വ.സേവ്യർ കുടിയാംശ്ശേരിയുടെ ആശയം രൂപതാ പ്രവാസി കമ്മീഷന്റെ കീഴിൽ ഇന്ന് ഒരു സംഘടനയായി നിലവിൽ വരുമ്പോൾ കേരളത്തിലെ ലത്തീൻ റീത്തിൽ അംഗീകാരമുള്ള പ്രഥമ സംഘടനയായി തീരും.
അറേബ്യൻ-ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോഡിനേറ്റർമാർ ഉണ്ടായിരിക്കുമെന്നും, പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങി എത്തിയവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ നിർദേശങ്ങളും, അവസരങ്ങളും രൂപതയുമായി ചേർന്ന് ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.