സ്വന്തം ലേഖകൻ
പുനലൂർ: കേരള ലത്തീൻ രൂപതകളിൽ നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർക്ക് മരുതിമൂട് സെന്റ് ജൂഡ് ദേവാലയത്തിൽ സ്വീകരണം നൽകി. 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) 33-ാമത് ജനറല്‍ അസംബ്ലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിതാക്കന്മാർ.
മരുതിമൂട് സെന്റ് ജൂഡ് തീർഥാടന കേന്ദ്രത്തിലെ റെക്ടർ ഫാ. വാസ് സെബാസ്റ്റ്യൻ, ഇടവക വികാരി ഫാ.റോയി സിംസൺ, ആത്മീയ പിതാവ് ഫാ.രാജേഷ് എന്നിവർ പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തന്റെ നേതൃത്വത്തിലാണ് കണ്ണൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള രൂപതാ മെത്രാന്മാരെ സ്വീകരിച്ചത്.
മരുതിമൂട് സെന്റ് ജൂഡ് വേണ്ട ഒരുക്കങ്ങളോടെ പിതാക്കന്മാരുടെ വരവ് ആഘോഷമാക്കി മാറ്റി. ഇടവക കൗൺസിലിന്റെയും ഇടവകാംഗങ്ങളുടെയും സ്‌നേഹനിർഭരമായ സ്വീകരണത്തിൽ പിതാക്കന്മാർ വളരെ സന്തോഷത്തോടെ അവരെ അഭിനന്ദിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു.
കേരള ലത്തീന്‍ സഭയുടെ ‘വിദ്യാഭ്യാസ ശുശ്രൂഷ’യാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുപോലെ തന്നെ, ആനുകാലിക വിഷയങ്ങളായ പൊതുതിരഞ്ഞെടുപ്പും, സാമ്പത്തിക സംവരണവും, ദലിത് ക്രൈസ്തവരുടെ സംവരണവും, കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് സംവരണവും, കെ.ആര്‍.എല്‍.സി.ബി.സി. മീഡിയാ കമ്മീഷന്റെയും അല്മായ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളും, കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതിയും, യുവജന കമ്മീഷന്‍ യൂത്ത് സര്‍വേയും, വിലയിരുത്തും. അതുപോലെതന്നെ, രാഷ്ട്രീയകാര്യ സമിതി പ്രമേയ ചര്‍ച്ചയും ഉണ്ടാകും.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.