അനില്ജോസഫ്
ന്യൂയോര്ക്ക്: അഗതികളുടെ അമ്മക്ക് ജന്മദിന സമ്മാനമായി ഐക്യരാഷ്ട്ര സഭയുടെ തപാല് സ്റ്റാമ്പ് പുറത്തിറങ്ങി. കൊല്ക്കത്തയിലെ വിശുദ്ധ മദര് തെരേസയോടുള്ള ആദരസൂചകമായാണ് സ്റ്റാംമ്പ് പുറത്തിറക്കിയതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു. . തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരൊപ്പാന് ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ വിശുദ്ധിയുടെ മകുടം ചൂടിയ വിശുദ്ധ മദര് തെരേസയുടെ ചിത്രത്തോടൊപ്പം മദര് പറഞ്ഞ ഒരു വാക്യവും സ്റ്റാംപില് ഇടംപിടിച്ചിട്ടുണ്ട്.
മദര് തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം വാര്ഷികം കൂടി ആഘോഷിക്കപ്പെടുമ്പോഴാണ് യു.എന് ന്റെ നടപടി . ഈ സെപ്തംബര് നാലിനാണ് വിശുദ്ധാരാമ പ്രവേശനത്തിന്റെ അഞ്ചാം വാര്ഷികം. ‘നമുക്ക് എല്ലാവര്ക്കും മഹത്തായ കാര്യങ്ങള് ചെയ്യാനാവില്ല, എന്നാല്, ചെറിയ കാര്യങ്ങള് മഹത്തരമായ സ്നേഹത്തോടെ നമുക്കെല്ലാം ചെയ്യാന് സാധിക്കും,’ എന്ന വാക്കുകളാണ് സ്റ്റാംപില് ഉള്പ്പെടുത്തിയിരിക്കുന്നത്.
ഈ വരുന്ന ആഗസ്റ്റ് 26 വ്യാഴാഴ്ചയാണ വിശുദ്ധ മദര്തെരേസയുടെ 111 ാമത് ജന്മദിനം.
ന്യൂ യോര്ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുനിന്നുള്ള തപാല് ഇടപാടുകള്ക്കായി 1.80 ഡോളര് മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് . യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്സാണ് സ്റ്റാംപ് രൂപകല്പ്പന ചെയ്തത്.
ഇന്ന് മാസിഡോണിയയുടെ ഭാഗമായ സ്കൂപ്ജെയില് 1910 ഓഗസ്റ്റ് 26ന് ജനിച്ച മദര് തെരേസ 1950ല് കല്ക്കട്ടയില് സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ സന്യാസീസീ സഭ അശരണരരും അനാഥരുമായ അനേകരുടെ അത്താണിയാണിന്ന്. 1997 സെപ്തംബര് അഞ്ചിന് ഇഹലോക വാസം വെടിഞ്ഞ മദര് തെരേസ 2016 സെപ്തംബറിലാണ് വിശുദ്ധാരാമത്തിലേക്ക് ഉയര്ത്തപ്പെട്ടത്.
‘വിശുദ്ധര്ക്കിടയിലെ നൊബേല് ജേതാവ്, നൊബേല് സമ്മാനിതര്ക്കിടയിലെ വിശുദ്ധ’ എന്ന വിശേഷണത്തിനും അര്ഹയായ മദര് തെരേസയോടുള്ള ആദര സൂചകമായി 2010ല് അമേരിക്കയും 2016 ല് വത്തിക്കാനും സ്റ്റാംപുകള് പുറത്തിറക്കിയിട്ടുണ്ട്. 1979ലെ സമാധാന നോബല് സമ്മാനിതയാണ് വിശുദ്ധ മദര് തെരേസ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.