സ്വന്തം ലേഖകന്‍
കാട്ടാക്കട; നെയ്യാറ്റിന്‍കര രൂപതയിലെ ദൈവശാസ്ത്രജ്ഞരുടെ കൂട്ടായ്മ മാറനല്ലൂര്‍ സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ നടന്നു. രൂപതയുടെ വൈദിക സന്യസ്ത ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ഉപരി പഠനം നേടിയിട്ടുളളവരും ദൈവശാസ്ത്ര വിഷയങ്ങളില്‍ പ്രഗൽഭരുമാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
മാറനല്ലൂര്‍ സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ കൂടിയ യോഗത്തില്‍ റെക്ടര്‍ ഡോ.ടി. ക്രിസ്തുദാസ് തോംസണ്‍ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തില്‍ പഠനത്തിന്റെ ആവശ്യകത മനസിലാക്കി വളരാനും വളര്‍ത്താനും കഴിയണമെന്ന് വികാരി ജനറല്‍ പറഞ്ഞു.
മാധ്യമത്തിന്റെ ദൈവശാസ്ത്രവും ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും എന്ന പരിശുദ്ധ ബനഡിക്ട് 16 ാമന്റെ മാധ്യമ ദിന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര രൂപത അംഗവും റോമിലെ മാധ്യമ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയുമായ ഫാ.ജസ്റ്റിന് ക്ലാസ് നയിച്ചു .
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.