അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
റോമിലെ ജെമെല്ലി ആശുപത്രിയില്‍ 10-ാം നിലയിലെ ചാപ്പലില്‍ പ്രാര്‍ഥിക്കുന്ന പാപ്പയുടെ പിന്നില്‍ നിന്നുളള ചിത്രമാണ് ഇന്നലെ വൈകിട്ടോടെ വത്തിക്കാന്‍ പുറത്ത് വിട്ടത്. ഏറെ നാളിന് ശേഷം പുറത്ത് വന്ന പാപ്പയുടെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലാണ്. ചാപ്പലിലെ ക്രൂശിത രൂപത്തിന് മുന്നില്‍ ഇരുന്ന് പ്രാര്‍ഥിക്കുന്ന ചിത്രം പ്രത്യാശയുടെ ചിത്രമായാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.
മാര്‍ച്ച് 6 ന് പാപ്പയുടെ ശബദ സന്ദേശവും പുറത്ത് വന്നിരുന്നു. ഫെബ്രുവരി 12 ന് പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതു ദര്‍ശന പരിപാടിയാണ് പാപ്പയുടെതായി അവസാന ദൃശ്യം. അതേസമയം സാന്താ മാര്‍ത്തയില്‍ തന്‍റെ വസതിയില്‍ ഗൗഡിയം സ്പേസ് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകരെ കണ്ടതാണ് അവസാനം പുറത്ത് വന്ന ചിത്രം
ഇന്നലെ പാപ്പക്ക് സന്ദര്‍ശകര്‍ ഇല്ലായിരുന്നെങ്കിലും ചില ഔദ്യോഗിക ജോലികള്‍ ചെയ്തതായി വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.
പാപ്പയുടെ ആരോഗ്യ നില മെച്ചപ്പെടുന്നു എന്നതിന്‍റെ സുചനകള്‍ കൂടിയാണ് ഇന്നലെ പുറത്ത് വന്ന ചിത്രവും സുചിപ്പിക്കുന്നത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.