Categories: Vatican

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

ശുഭ സൂചന പാപ്പ തിരിച്ച് വരുന്നു ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. ഇന്നലെ രാവിലെ 9 മണിക്ക് പുറത്ത് വന്ന റിപ്പോര്‍ട്ട്കള്‍ക്ക് ശേഷം പുതിയ വിവരങ്ങള്‍ പുറത്ത് വരാത്തത് ആശങ്ക പടര്‍ത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് പാപ്പയുടെ അരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന വിവരങ്ങള്‍ വത്തിക്കാന്‍ മാധ്യമ വിഭാഗം മേധാവി മത്തയോ ബ്യൂണി അറിയിക്കുന്നത്.

 

പനിയില്ലെന്ന് പറയുന്ന കുറിപ്പില്‍ ചികിത്സകള്‍ കൃത്യതയോടെ തുടരുന്നുവെന്ന വിവരവുമുണ്ട്. ഇന്നലെ രാവിലെ പാപ്പ കുര്‍ബാന സ്വീകരിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് വത്തിക്കാന്‍ സമയം 9 മണിക്കാണ് പത്രക്കുറിപ്പ് പുറത്ത് വിട്ടത്.

 

 

വ്യാഴാഴ്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹോളി സീ പ്രസ് ഓഫീസിന്‍റെ ഡയറക്ടര്‍ മത്തേയോ ബ്രൂണിയുടെ വിശദീകരണം ഇങ്ങനെയാണ് പോപ്പയെ ബാധിച്ചത് ഫോക്കല്‍ ന്യുമോണിയയാണെന്നും അത് വ്യാപകമായ ന്യുമോണിയയല്ലന്നും പാപ്പ സ്വയമേധയാ ശ്വസിക്കുന്നുവെന്നും പള്‍സ് റേറ്റ് നോര്‍മലാണെന്നും പറഞ്ഞു.

ഇന്നലെ പാപ്പ രാത്രിയില്‍ സുഖമായി ഉറങ്ങിയന്നും രാവിലെ പ്രഭാതഭക്ഷണം കഴിക്കാന്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റെന്നും ഇന്നലെ രാവിലെ വന്ന പത്രക്കുറിപ്പില്‍ സുചിപ്പിക്കുന്നുണ്ട്.

ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശുഭ സൂചന പാപ്പ തിരിച്ച് വരുന്നു ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

vox_editor

Recent Posts

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 months ago