സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : വീണ്ടും ശുഭകരമായ വാര്‍ത്ത പുറത്ത് വിട്ട് വത്തിക്കാന്‍. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.46 ന് പുറത്ത് വന്ന വാര്‍ത്താക്കുറിപ്പ് അനുസരിച്ച് പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ തോതില്‍ പുരോഗതി ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
പാപ്പക്ക് ഇപ്പോള്‍ ശ്വാസ തടസമില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ആശങ്കയിലായിരുക്കന്ന വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നതാണ്. ഇന്നലെ കിഡ്നി തകരാര്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ടെങ്കിലും പുതിയ പത്രക്കുറിപ്പില്‍ അതിലും ആശങ്ക ഇല്ലെന്ന വിവരമാണ് നല്‍കുന്നത്.
രാവിലെ ചില ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകിയ പാപ്പ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്ക് ഫോണ്‍ ചെയ്യ്തതായും വത്തിക്കാന്‍ മാധ്യമ വിഭാഗം അറിയിച്ചു.
പാപ്പക്ക് നല്‍കുന്ന ഓക്സിജന്‍റെ അളവും കുറച്ചതായി പത്രക്കുറിപ്പില്‍ സുചിപ്പിക്കുന്നു.
ആരേഗ്യ നില കണക്കിലടുത്ത് ഡോക്ടര്‍മാര്‍ അവരുടെ ജാഗ്രതയോടെയുള്ള നിരീക്ഷണം പാപ്പയുടെ രോഗാവസ്ഥയില്‍ പുലര്‍ത്തുന്നുണ്ട്. രാവിലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച പാപ്പ തുടര്‍ന്നാണ് ഗാസയിലെ ഇടവക വികാരിയെ ഫോണില്‍ ബന്ധപ്പെട്ടത്.
ഈ ദിവസങ്ങളില്‍ തന്‍റെ ആരോഗ്യത്തിനായി ഫ്രാന്‍ത്ഥിക്കുന്നതിന് ജൈമെല്ലി ആശുപത്രിയിലെത്തിയവര്‍ക്കായി പാപ്പ പ്രാര്‍ഥനയും നന്ദിയും അറിയിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.