സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പ്പയുടെ രോഗ വിവരത്തെക്കുറിച്ചുളള നിര്ണ്ണായകമായ പത്രക്കുറിപ്പ് പുറത്ത് വിട്ട് വത്തിക്കാന് മാധ്യമ വിഭാഗം.
ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നിലയില് ആശാവഹമായ പുരോഗതി സൂചിപ്പിക്കുന്ന പത്രക്കുറിപ്പ് വത്തിക്കാന് രാവിലെ സമയം 7: 23 നാണ് പുറത്ത് വിട്ടത് പാപ്പയെ ആശുപത്രിയില് പ്രവേശിച്ച ശേഷം ആരോഗ്യാവസ്ഥ പലതവണ ഗുരുതരമാണെന്ന് അറിയിച്ചെങ്കിലും 14 -ാം ദിനത്തില് വരുന്ന വാര്ത്ത വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസം നല്കുന്നതാണ്.
പാപ്പക്ക് ഓക്സിജന് നല്കിയിരുന്ന ട്യൂബ് മാറ്റിയതായും ഓക്സിജന് മാസ്ക്കാണ് ഉപയോഗിക്കുന്നതെന്നും കുറിക്കുന്നു. അതേസമയം ആരോഗ്യ നില പഴയപോലെയെത്താന് കുറച്ച് ദിവസത്തെ ചികിത്സ കൂടി വേണ്ടി വരുമെന്ന് മെഡിക്കല് സംഘം സൂചിപ്പിക്കുന്നു.
പാപ്പ ജെമെല്ലി ആശുപത്രിയിലെ 10 നിലയിലെ ചാപ്പലില് പ്രാര്ത്ഥനയില് സമയം ചെലവഴിച്ചെന്നും അവിടെ പരിശുദ്ധ കുര്ബാന സ്വീകരിച്ചെന്നും പത്രക്കുറിപ്പില് സൂചിപ്പിക്കുന്നു. തുടര്ന്ന് ചില ജോലികളില് പാപ്പ ഏര്പെട്ടതായും വത്തിക്കാന് മാധ്യമ വിഭാഗം അറിയിച്ചു.
മെഡിക്കല് റിപ്പോര്ട്ടുകള് പ്രകാരം മാര്പ്പാപ്പ ഏറ്റവും നിര്ണായക ഘട്ടം കടന്നുപോയെങ്കിലും അപകടാവസ്ഥ തരണം ചെയ്യ്തിട്ടില്ല. മാര്ച്ച് ഒന്നിന് നടക്കേണ്ടിയിരുന്ന ജൂബിലി പൊതുദര്ശന കൂടികാഴ്ച മാറ്റിയിരുന്നു.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.