അനിൽ ജോസഫ്
മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെരേസയുടെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ടുളള പാതാക പ്രയാണം കടമ്പനാംകോണം ജംഗ്ഷനില്‍ ഇടവക സഹവികാരി ഫാ.അലക്സ് സൈമണ്‍ ആശീര്‍വദിച്ചു. തുടര്‍ന്ന്, മാലാഖ കുഞ്ഞുങ്ങളുടെയും, ബാന്‍ഡ്മേളത്തിന്റെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നില്‍ തീര്‍ഥാടകര്‍ക്ക് വണങ്ങാനായി ഒരുക്കിയ മദര്‍തെരേസയുടെ തിരുസ്വരൂപവും കൊടിയേറ്റിനുളള പതാകയും വഹിച്ച് പതാക പ്രയാണം നടന്നു.
ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് കൊടിയേറ്റി തീര്‍ഥാടന തിരുനാളിന് തുടക്കം കുറിച്ചു. തീര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍ തെരേസയുടെ നന്മകള് അറിയാത്തവരാണ് മദര്‍ തെരേസക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് വികാരി ജനറല്‍ ദിവ്യബലയുടെ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ക്രൈസ്തവ സമൂഹം വേദനയോടെയാണ് നേതാക്കികാണുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. ഉച്ചക്കട ഇടവക വികാരി ഫാ.സി.ജോയി വചന സന്ദേശം നല്കി. നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന് ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി ഫാ.ജോണി കെലോറന്സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
8-ന് വൈകിട്ട് 6.30 ന് നടക്കുന്ന സമൂഹ ദിവ്യബലിയോടെയാണ് തീര്‍ഥാടനത്തിന് സമാപനമാവുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.