Categories: Diocese

മേലാരിയോട് മദര്‍ തെരേസാ ദേവാലയ തീര്‍ഥാടനം; വിളംബര ബൈക്ക് റാലി നടത്തി, തീര്‍ഥാടന ദിനങ്ങളില്‍ മദര്‍ തെരേസ എക്സിബിഷന്‍

മേലാരിയോട് മദര്‍ തെരേസാ ദേവാലയ തീര്‍ഥാടനം; വിളംബര ബൈക്ക് റാലി നടത്തി, തീര്‍ഥാടന ദിനങ്ങളില്‍ മദര്‍ തെരേസ എക്സിബിഷന്‍

അനിൽ ജോസഫ്

മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയ തീര്‍ത്ഥാടന തിരുനാളിന് മുന്നോടിയായി വിളബര ബൈക്ക് റാലി സംഘടിപ്പിച്ചു.  നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളിലേക്ക് നടന്ന റാലി ദേവാലയത്തിന് മുന്നില്‍ ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഫ്ളാഗ് ഓഫ് ചെയ്യ്തു.

സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഫാ.ജോര്‍ജ്ജ്കുട്ടി ശാശ്ശേരിയും സംഘവും നേതൃത്വം നല്‍കുന്ന ജീവിത നവീകരണ ധ്യാനം നടക്കും.

തീര്‍ഥാടനത്തിന്‍റെ ഭാഗമായി “ജീവിത വഴിയില്‍ വിശുദ്ധ മദര്‍ തെരേസ” എന്ന പേരില്‍ മദര്‍ തെരേസയുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന എക്സിബിഷനും, മദര്‍ തെരേസയുടെ ദൃശ്യങ്ങള്‍ ഏകോപിപ്പിച്ച് ഡോക്യൂമെന്‍ററി പ്രദര്‍ശനവും നടക്കും.

തീര്‍ഥാടനത്തിന്‍റെ വിവിധ ദിവസങ്ങളില്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഫാ.ക്ലീറ്റസ്, ഫാ.രാഹുല്‍ ബി ആന്‍റോ, ഫാ.റോബിന്‍ സി പീറ്റര്‍, ഫാ.എ.ജി ജോര്‍ജ്ജ് , ഫാ.എസ്. എം അനില്‍കുമാര്‍, ഫാ.അലോഷ്യസ് സത്യനേശന്‍, ഫാ.ഷാജു സെബാസ്റ്റ്യന്‍, ഫാ.അജീഷ് ക്രിസ്തുദാസ്, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.സജിന്‍ തോമസ്, ഫാ.ആബേല്‍ ഓം പ്രേം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സെപ്റ്റംബര്‍ 8 ശനിയാഴ്ച ദിവ്യബലിക്ക് ശേഷം ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം  തുടര്‍ന്ന് തിരുനാള്‍ സന്ധ്യ.

സമാപന ദിവസമായ 9 ന് വൈകിട്ട് 5.30ന് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസ്ലീന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി തുടര്‍ന്ന് സ്നേഹവിരുന്ന്

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago