Categories: Diocese

മേലാരിയോട് മദര്‍തെരേസ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ സെപ്റ്റംബര്‍ 1 മുതല്‍

മേലാരിയോട് മദര്‍തെരേസ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ സെപ്റ്റംബര്‍ 1 മുതല്‍

അനിൽ ജോസഫ്

മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ ഇക്കൊല്ലത്തെ തീര്‍ത്ഥാടന തിരുനാള്‍ സെപ്റ്റംബര്‍ 1-ന് ആരംഭിച്ച് 8-ന് സമാപിക്കും. 1 ന് വൈകിട്ട് തീര്‍ത്ഥാടന പതാകപ്രയാണം ദേവാലയത്തിലേക്ക് നടക്കും, തുടര്‍ന്ന് ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.

തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 8-ന് നടക്കുന്ന സാംസ്കാരിക സന്ധ്യ ഐ.ബി.സതീഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഇടവക വികാരി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മിഷണറീസ് ഓഫ് ചാരിറ്റി സഭാഗം സിസ്റ്റര്‍ ജെയിന്‍ മുഖ്യ സന്ദേശം നല്‍കും.

2 മുതല്‍ 6 വരെ നടക്കുന്ന ജീവിത നവീകരണ ധ്യാനം കൊല്ലം മൗണ്ട് കാര്‍മ്മല്‍ ആശ്രമം ഡയറക്ടര്‍ ഫാ.ബഞ്ചമിനും സംഘവും നേതൃത്വം നല്‍കും.

തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, രൂപത ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.സി.ജോയി, ഫാ.കിരണ്‍രാജ്, ഫാ.ജസ്റ്റിന്‍ പി.ഫ്രാന്‍സിസ്, ഫാ.ബനഡിക്ട് ജി.ഡേവിഡ്, ഫാ.അനുരാജ്, ഫാ.റോബിന്‍രാജ്, ഫാ.വല്‍സലന്‍ ജോസ്, ഫാ.ലോറന്‍സ് കെ., ഫാ.ജെന്‍സണ്‍ പൂവത്തിങ്കല്‍ , ഡോ.രാഹുല്‍ലാല്‍, ഫാ.സാവിയോ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സാമാപന ദിനത്തില്‍ നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും.

തീര്‍ത്ഥാടന ദിനങ്ങളില്‍ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കി “ജീവിത വഴിയില്‍ മദര്‍ തെരേസ” എന്ന പേരില്‍ എക്സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടനത്തിന് മുന്നോടിയായി 25-ന് മദര്‍ തെരേസയുടെ 109- ാം ജന്‍മദിനഘോഷവും, തുടര്‍ന്ന് വിളംബര ബൈക്ക് റാലയും നടക്കും.

തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് അറിയിച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago