ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം “സമനീതിക്കും അവകാശ സംരക്ഷണത്തിനും” എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ രൂപതകളിൽ നടത്തിവരുന്ന ജന ജാഗരണം 24 -ന്റെ ആലപ്പുഴ രൂപതാതല ഉദ്ഘാടനം ബിഷപ്പ്. ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.
ഏറെ പരിചിന്തനങ്ങൾക്കും, ചർച്ചകൾക്കും ശേഷം രൂപപ്പെടുത്തിയിട്ടുള്ളതാണ്, ഈ ക്രമീകരണം ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി വളരുന്നതിന് ഇത് നമ്മെ സഹായിക്കുമെന്ന് നമുക്കുറപ്പുണ്ട് ചരിത്രം നമുക്ക് തിരുത്താൻ ആവുകയില്ല അത് കടന്നു പോയതാണ് അതുകൊണ്ടുതന്നെ അതിനെ തിരികെ വായിക്കുമ്പോഴും ഉൾക്കൊള്ളുമ്പോഴും നമുക്കു വേണ്ടത് സത്യസന്ധതയാണ്, ചരിത്രത്തിന് നേട്ടങ്ങളുണ്ട്, കുറവുകളുണ്ട്, വഴിതെറ്റിപ്പോയ ചരിത്രവും ഉണ്ട്, കടന്നു പോയവയെ നമ്മൾ സ്വീകരിക്കേണ്ടത് നന്ദിയോടെ ആയിരിക്കണം, കുറവുകളും നേട്ടങ്ങളും ഒക്കെ നന്ദി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക വെല്ലുവിളികളുടെ മുൻപിൽ നിൽക്കുമ്പോൾ നമ്മൾക്ക് വേണ്ടത് പ്രതീക്ഷയാണ്, നമ്മൾ ഏത് പുറന്തള്ളപ്പെട്ട അവസ്ഥയിലാണെങ്കിൽ പോലും പ്രതീക്ഷകൊണ്ട് അതിനെ നമ്മൾ നിറച്ചെടുക്കേണ്ടതാണ് ഇതൊരു അവസരമാണ് നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദനം ആകുന്ന വൈദികര്, ജന നേതാക്കൾ, പ്രതിനിധികൾ, വിവിധ ഇടവകകൾ വിവിധ സ്ഥാപനങ്ങൾ പ്രതിനിത്യ സ്വഭാവത്തോട് ഒരുമിച്ചു വരുന്നത് പ്രതീക്ഷയാണ്.
നാമിപ്പോൾ
ജീവിക്കുന്നത് സഞ്ചരിക്കുന്ന ഒരു ലോകത്തിലാണ് അത്കൊണ്ട് തന്നെ
കാലോചിതമായ മാറ്റങ്ങൾ നമ്മുടെ രീതിയിൽ മാറ്റേണ്ടതുണ്ട് സമയം മുന്നോട്ടു പോകും അതിനെ കെട്ടിയിടാൻ ആർക്കും സാധിക്കുകയില്ല അതുകൊണ്ടുതന്നെ നമ്മൾ സഞ്ചരിക്കാൻ തയ്യാറാവണം എനിക്ക് ഓർമ്മപ്പെടുത്താൻ ഉള്ളത് ഇത്തരം സഞ്ചാരത്തിനും നിലനിൽപ്പിനും ആരോഗ്യപരമായുള്ള പരിഹാരത്തിനാവശ്യം ബിസ്നസ്സ് ആണ് നമ്മുടെ സമൂഹം അതിൽനിന്ന് ഒഴിഞ്ഞുമാറി നിന്നാൽ ഒളിച്ചോടാനും പുറത്തുള്ള പെടുവാനുമുള്ള ഗതിയിലേക്കാണ് നാം നയിക്കപ്പെടുന്നത്
അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ സംരംഭത്വം പടരണം മാന്യമായി ജീവിക്കുവാൻ വേണ്ടിയുള്ള തൊഴില് അതൊക്കെ സംജാതമാകുന്ന ഒരു സംസ്കാരത്തിൽ നമ്മൾ വരണം പുരോഗതിയുടെ പുതിയ പാതകൾ തുറക്കുമ്പോൾ നമ്മൾ ചെറുത്തു നിന്നത് കൊണ്ട് മാത്രം കാര്യമാവില്ല, മുന്നോട്ടു സഞ്ചരിക്കാനുള്ള വഴികൾ കൂടി നമ്മൾ കണ്ടെത്തേണ്ടതുണ്ടെന്നും പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമിപ്പിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ നീതിയുടെയും സമ്പത്തിന്റെയും അധികാരത്തിന്റെയും തുല്യമായ വിതരണം നടത്ത പെടണമെന്നും, വികസനത്തിന്റെ പേരിൽ ജനങ്ങളിൽ രൂപപ്പെടുന്ന ആശങ്കൾ കൃത്യമായി പരിഹരിക്കപ്പെടണമെന്നും അഭിപ്രായംഉണ്ടായി.
ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. പയസ് ആറാട്ടുകുളം, പി. ആര്‍. കുഞ്ഞച്ചൻ, ലിജോ ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുത്തു.
അരൂർ എം.എൽ.എ ദലീമ ജോജോ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈറസ് സോളമൻ, വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ആലപ്പുഴ രൂപതയിലെ വിവിധ സംഘടനകളുടെ നേതാക്കന്മാരായ ജോൺ ബ്രിട്ടോ, സോളമൻ,രതീഷ് ആന്റണി, സന്തോഷ് കൊടിയനാട്, ബിജു ജോസി, അനില്‍ ആന്റണി, എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ രൂപതയിലെ ആറ് ഫൊറോനകളിലെ എല്ലാ ഇടവകകളിലും നവംബർ, ഡിസംബർ മാസങ്ങളിലായി ജന ജാഗരം നടത്തപ്പെടുമെന്നും സംഘാടകർ അറിയിച്ചു.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്…
This website uses cookies.