സ്വന്തം ലേഖകന്
കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി പാസ്റ്ററല് സെന്ററില് വെച്ച് നടന്ന സെനറ്റ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോതമംഗലം സി.എസ്.എന് പ്രൊവിന്ഷ്യല് സുപ്പീരിയര് സിസ്റ്റര് ലിന്സി സി.എസ്.എന് സെനറ്റ് സമ്മേളനം ഉദ്ഘാടനംചെയ്തു.
ഇടുക്കി രൂപത മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ യൂണിറ്റുകളില് നിന്നും മേഖലയില് നിന്നും നൂറുകണക്കിന് ഭാരവാഹികള് സെനറ്റ് സമ്മേളനത്തില് പങ്കെടുത്തു.
ജനറല് സെക്രട്ടറിയായി അമല് ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായി ഡമില് കെ ഷിബു, സൗപര്ണിക സന്തോഷ്, ട്രഷററായി ജിതിന് ജോണ്സണ്. സെക്രട്ടറിമാരായി ഡെല്ല മാത്യു, ഐബിന് വി ഐസക് എന്നിവരെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ആന്മരിയ ഷാജു, അമിത ട്രീസ സാജന്, അബിന് ജോണ്സണ്, ഡൊണാള്ഡ് ജോസഫ് റെജി, എന്നിവരെയും തെരഞ്ഞെടുത്തു.
ഗ്രാഫിക് ഡിസൈനറായ സാം പാറത്തോട് പുള്ളിയില് സണ്ണി മേഴ്സി ദമ്പതികളുടെڔമകനാണ്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.