Categories: Kerala

പുനലൂർ രൂപത എൽ.സി.വൈ.എം. അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി

പുനലൂർ രൂപത എൽ.സി.വൈ.എം. അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി

ഷിബു നെറ്റോ സി.

പുനലൂർ: പുനലൂർ രൂപത എൽ.സി.വൈ.എം. ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി. ജൂലൈ 14 ശനിയാഴ്ച  പത്തനാപുരം ആനിമേഷൻ സെൻറിൽ വച്ചായിരുന്നു ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം.

രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടെ  ആരംഭിച്ച സെനറ്റ് സമ്മേ ളനത്തിൽ പുനലൂർ രൂപതയിലെ 28 ഇടവകകളിൽ നിന്നായി  103 യുവജനങ്ങൾ പങ്കെടുത്തു. എൽ.സി.വൈ.എം. പുനലൂർ രൂപതാ പ്രഥമ ജനറൽ സെക്രട്ടറി ശ്രീ പോൾ ജോസ് പടമാട്ടമേൽ തിരി തെളിയിച്ച് സെനറ്റ് സമ്മേളനം ഉദ്ഘാടനം  ചെയ്തു.

2018 ജനുവരി മുതൽ 2018 ജൂൺ വരെയുളള പുനലൂർ രൂപതാ എൽ.സി.വൈ.എം. ന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും ഈ പ്രവർത്തനങ്ങൾ വഴി പൂർത്തികരിച്ച ലക്ഷ്യങ്ങൾ  അറിയുവാനും വിലയിരുത്തുവാനുമാണ് ഈ സെനറ്റ് സമ്മേളനം സംഘടിപ്പിച്ചത്.

സെനറ്റ് സമ്മേളനത്തിന്റെ ആദ്യം മുതൽ അവസാനം വരെ എൽ.സി.വൈ.എം. പുനലൂർ രൂപതാ ഡയറക്ടർ റവ. ഫാ ജോസ് ഫിഫിൻ സി.എസ്.ജെ. യുടെസാന്നിധ്യം ആവേശം പകർന്നു. അതുപോലെ തന്നെ, രൂപതാ പ്രസിഡന്റ് കുമാരി ഡീനാ പീറ്റർ ജോസഫ്, രൂപത ജനറൽ സെക്രട്ടറി കുമാരി സ്റ്റെഫി ചാൾസ്, മറ്റ് രൂപത സമിതി അംഗങ്ങളായ ജിബിൻ ഗബ്രിയേൽ, അഖിൽ അനിയൻ, ഡോൺ ഡാനിയൽ ജോസഫ്, മെറിൻ ജെ. വിൻസെന്റ്, ദിലീപ്, ലിബിൻ, ഷിജോ എന്നിവരുടെ സാന്നിധ്യം സെനറ്റ് സമ്മേളനത്തിന്റെ ആധികാരികത വർധിപ്പിച്ചു.

രൂപതാ സമിതിയംഗമായ ശ്രീ. ജിബിൻ ജെ. ഫെർണാണ്ടസിന്റെ നേതൃത്വത്തിലായിരുന്നു സെനറ്റ് സമ്മേളന ക്രമീകരണങ്ങൾ നടത്തിയത്.

vox_editor

Recent Posts

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

4 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

5 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

4 weeks ago