ജോസ് മാർട്ടിൻ
കൊച്ചി: ജനാധിപത്യ ഭരണകൂടങ്ങൾ ആവശ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദുർബല ജനവിഭാഗങ്ങളുട ശാക്തീകരണത്തിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ അസാധുവാക്കിയ കോടതി നടപടി ഖേദകരമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.). ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമാകണമെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ലത്തീൻ കത്തോലിക്കർക്കും, പരിവർത്തിത ക്രൈസ്തവർക്കും ലഭിച്ചു വന്നിരുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഏകപക്ഷീയമായി നിർത്തലാക്കിയ നടപടി സാമൂഹികനീതിക്കെതിരാണെന്നും, അതിനാൽ ദുർബലർക്കും, പിന്നോക്കം, നില്ക്കുന്നവർക്കും സമനീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലത്തീൻ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടതായി കെ.ആർ.എൽ.സി.സി. വ്യക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
‘ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയത് ലത്തീൻ സഭ ഖേദത്തോടെ കാണുന്നു’ എന്ന പേരിൽ ചില ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കാത്തലിക് വോസ്സിനോട് പറഞ്ഞു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.