
അർച്ചന കണ്ണറവിള
പുളിങ്കുടി: ഇരുപത്തിഎട്ടാമത് ബെത്‌സെയ്ദാ ബൈബിൾ കൺവെൻഷന് തുടക്കം കുറിക്കുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിൽ ആണ് ധ്യാനം നയിക്കുന്നത്. 2019 മെയ് 14,15,16,17,18 എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെ പുളിങ്കുടി ബെത്‌സെയ്ദാ ധ്യാനകേന്ദ്രത്തിൽ വച്ചാണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത്.
“ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. പുറപ്പാടിന്റെ പുസ്തകം 15:26-ൽ പറയുന്നപ്രകാരം ഈശോയുടെ സൗജന്യ രോഗശാന്തിയും മനസ്സിലെ മുറിവുകളിൽ നിന്നുള്ള വിടുതലും പ്രാപിക്കാനായി ജാതി മത ഭേദമന്യേ എല്ലാവരെയും ബെത്‌സെയ്ദാ ധ്യാനകേദ്രത്തിലേയ്ക്ക് ധ്യാനകേന്ദ്ര ഡയറക്ടർ ഫാ.ഹെൻസിലിൻ ocd ക്ഷണിക്കുന്നു.
ബെത്‌സെയ്ദാ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ 3 മണി വരെ ഏകദിന ധ്യാനവും, മാസതോറും തങ്ങി നിന്നുള്ള ധ്യാനങ്ങളും നടത്തപ്പെടുന്നു. മെയ് മുതൽ ഡിസംമ്പർ മാസങ്ങൾ വരെയുള്ള ധ്യാനങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
*മെയ് 19 മുതൽ 24 വരെ കുടുംബ വിശുദ്ധീകരണ ധ്യാനം.
*മെയ് 27മുതൽ 30 വരെ യുവജന ധ്യാനം
*ജൂൺ 16 മുതൽ 21 വരെ ദിവ്യകാരുണ്യ അനുഭവ ധ്യാനം
*ജൂലൈ 21 മുതൽ 26 വരെ തിരുരക്താഭിഷേക ധ്യാനം
*ഓഗസ്റ്റ് 18 മുതൽ 23 വരെ വചനാനുഭവ ധ്യാനം
*സെപ്റ്റംബർ 8 മുതൽ 12 വരെ ആന്തരീകസൗഖ്യ ധ്യാനം
*സെപ്റ്റംബർ 15 മുതൽ 30 വരെ വരദാന ആത്മഭിഷേക ധ്യാനം
*ഒക്ടോബർ 17 മുതൽ 19 വരെ മരിയൻ കൺവെൻഷൻ
*ഒക്ടോബർ 20 മുതൽ 25 വരെ മരിയൻ ധ്യാനം
*ഒക്ടോബർ 28മുതൽ 31വരെ മരിയൻ തപസ്സുധ്യാനം
*നവംബർ 17മുതൽ 22വരെ ആത്മ ശുദ്ധീകരണ ധ്യാനം
*ഡിസംമ്പർ 15മുതൽ 20വരെ ക്രിസ്തുമസ് ഒരുക്ക ധ്യാനം
അനേഷണങ്ങൾക്കായി:
8547544612, 8078450912, 9496157543, 9496157543, 9495133612
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.