Categories: India

ഇന്ന് (സെപ്റ്റംബർ 29) രാത്രി 9 മണി മുതൽ ഭാരതത്തിലെ ബിഷപ്പുമാർക്ക് വേണ്ടി കരുണയുടെ ജപമാല പ്രാർത്ഥന

ഭാരതത്തിലെ 174 കത്തോലിക്ക രൂപതകളിൽ സേവനം ചെയ്യുന്ന 193 അഭിവന്ദ്യ പിതാക്കന്മാരെയും കരുണയുടെ ജപമാല പ്രാർത്ഥനയിൽ സമർപ്പിക്കുന്നു...

സ്വന്തം ലേഖകൻ

കൊല്ലം: 2020 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാത്രി 9 മണി മുതൽ 9.30 വരെ “സ്നേഹാഗ്നി” പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാരതത്തിലെ ബിഷപ്പുമാർക്ക് വേണ്ടി കരുണയുടെ ജപമാല പ്രാർത്ഥന. ഭാരതത്തിലെ 174 കത്തോലിക്ക രൂപതകളിൽ സേവനം ചെയ്യുന്ന 193 അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം വൈദികരെയും സമർപ്പിതരെയും വിശ്വാസികളെയും ഭാരതത്തിലെ ജനങ്ങളേയും കരുണയുടെ ജപമാല പ്രാർത്ഥനയിൽ സമർപ്പിക്കുന്നു.

കൊല്ലം രൂപതയുടെ കീഴിലുള്ള വലിയപെരുമ്പുഴ ഇടവക വികാരി ഫാ.റെജിസൺ റിച്ചാർഡിന്റെ നേതൃത്വത്തിലാണ് കരുണയുടെ ജപമാല പ്രാർത്ഥന നടക്കുന്നത്. കോവിഡ് 19 മഹാമാരിയിൽനിന്നും സംരക്ഷിക്കണമേ എന്ന നിയോഗമാണ് കരുണയുടെ ജപമാല പ്രാർത്ഥനയുടെ കാതലെന്ന് ഫാ.റെജിസൺ പറഞ്ഞു.

ആറു ഭൂഖണ്ഡങ്ങളിലെ വൈദികരും സിസ്റ്റേഴ്സും ദൈവജനവും അടങ്ങുന്ന 193 ഭവനങ്ങളിലാണ് ഡിവൈൻ മേഴ്‌സി ചെയിൻ കരുണയുടെ ജപമാല നടക്കുന്നതെന്നും, ഇനിയും ആർക്കെങ്കിലും പ്രാർത്ഥനയിൽ ചേരുവാൻ താല്പര്യമുണ്ടെങ്കിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച രാത്രി 9 മണി മുതൽ 9.30 വരെ നടക്കുന്ന പ്രാർത്ഥനയിൽ പങ്കുചേരാമെന്നും ഫാ.റെജിസൺ പറഞ്ഞു.

vox_editor

View Comments

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago