Categories: Vatican

ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്ന് യാചനകൾ കൂടി കൂട്ടിച്ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 20-ന്...

സ്വന്തം ലേഖകൻ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂടി കൂട്ടിച്ചേർക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് പാപ്പാ. ‘കരുണയുടെ മാതാവേ’ (Mater misericordiae), ‘പ്രത്യാശയുടെ മാതാവേ’ (Mater spei) , ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ (Solacium migrantium) എന്നീ മൂന്ന് യാചനകളാണ് ഉള്‍പ്പെടുത്തുന്നത്. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 20-ന് ഇക്കാര്യങ്ങൾ വ്യക്തമാക്കികൊണ്ടുള്ള കത്ത് ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം ലോകമെമ്പാടുമുള്ള മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്ക് അയച്ചു.

‘കരുണയുടെ മാതാവേ’ എന്നത് ‘സഭയുടെ മാതാവേ’ എന്ന യാചനയ്ക്ക് ശേഷവും, ‘പ്രത്യാശയുടെ മാതാവേ’ എന്നത് ‘ദൈവവരപ്രസാദത്തിന്റെ മാതാവേ’ എന്നതിനുശേഷവും, ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നത് ‘പാപികളുടെ സങ്കേതമേ’ എന്നതിനുശേഷവും ചേർക്കാനാണ് നിർദേശം. ഈ മരിയൻ യാചനകൾ പുതിയതല്ലെന്നും, എന്നാൽ സഭാപാരമ്പര്യങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള സ്തുതിയുടെയും യാചനയുടെയും ഭാഗമാണെന്നും ആരാധക്രമ തിരുസംഘം സെക്രട്ടറി ആർച്ചുബിഷപ്പ് ആർതർ റോച്ചേ പറഞ്ഞു.

ഇന്ന് നാം ജപമാല അർപ്പണത്തിനുശേഷം ചൊല്ലുന്ന മരിയൻ ലുത്തീനിയ ഇറ്റലിയിലെ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൊറേറ്റോയിൽ 1531 മുതൽ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ടു തന്നെ ഇത് അറിയപ്പെടുന്നത് ‘ലിറ്റനി ഓഫ് ലൊറേറ്റോ’ (ലൊറേറ്റോയുടെ ലുത്തീനിയ) എന്നാണ്. ഈ ലുത്തീനിയ ഔദ്യോഗികമായി ആഗോളകത്തോലിക്കാ സഭയ്ക്ക് നൽകിയത് 1587-ൽ സിക്സ്റ്റസ് അഞ്ചാമൻ പാപ്പയാണ്.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago