
സ്വന്തം ലേഖകൻ
പുനലൂർ: പുനലൂർ രൂപതയിലെ 6 ഉപദേശിമാർക്ക് പേപ്പൽ ബഹുമതിയും, 2 ഉപദേശിമാർക്ക് രൂപതാ ബഹുമതിയും നല്കി ആദരിക്കുന്നു.
അവിഭക്ത കൊല്ലം രൂപതയിലും, പുനലൂർ രൂപതയിലുമായി കഴിഞ്ഞ അര നൂറ്റാണ്ടുകളായി നിസ്തുല സേവനം അനുഷ്ഠിച്ച 6 ഉപദേശിമാർക്ക് പാപ്പായുടെ “ബേനേ മെരേന്തി” ബഹുമതിയും, 2 ഉപദേശിമാർക്ക് രൂപതാ ബഹുമതിയും നൽകുന്നതായി പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് അറിയിച്ചതായി രൂപതാ പി.ആർ.ഓ. റവ.ഡോ.ക്രിസ്റ്റി ജോസഫ് പറഞ്ഞു.
ഉപദേശിമാരായ ശ്രീ. മത്തായി പി.എം. (ഉമ്പർനാട്, മാവേലിക്കര), ശ്രീ. ഗബ്രിയേൽ എം.വി. (കൊഴുവല്ലൂർ, ചെങ്ങന്നൂർ), ശ്രീ. സാമുവേൽ പി.ഡി. (ഏനാത്ത്), ശ്രീ. സാമുവേൽ വൈ. (വയല അടൂർ), ശ്രീ. ജെയിംസ് (പാണ്ടിത്തിട്ട), ശ്രീ. തോമസിന് (ശൂരനാട്, മരണാനന്തര ബഹുമതി) എന്നിവർക്ക് പേപ്പൽ ബഹുമതിയും; ശ്രീ. ജെറോം (ശൂരനാട്), ശ്രീ. പൗലോസ് (കടമ്പനാട്) എന്നിവർക്ക് രൂപതാ ബഹുമതിയുമാണ് നൽകുന്നത്. സഭയുടെ സുവിശേഷ പ്രഘോഷണത്തിലും, സാമൂഹിക സേവനത്തിലും അൽമായരുടെ ഭാഗഭാഗിത്വത്തിനും പ്രവർത്തനത്തിനും നൽകുന്നതാണ് ഈ ബഹുമതികൾ.
ഒക്ടോബർ 1-ാം തീയതി പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് നടക്കുന്ന തൈലപരികർമ്മ ശുശ്രൂഷയിൽ വച്ച് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉപദേശിമാർക്ക് ബഹുമതിപത്രം നൽകി ആദരിക്കും. കോവിഡ് 19-ന്റെ നിയന്ത്രണങ്ങൾ പാലിച്ചുള്ള തിരുക്കർമ്മങ്ങളിൽ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുക്കുമെന്നും രൂപതാ പി.ആർ.ഓ. പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.