സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: പതിനഞ്ച് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി സി.എം.സി. സിസ്റ്റേഴ്‌സ്. ഉദയ പ്രോവിന്‍സിന്റെ നേതൃത്വത്തിൽ ചാവറ ആരാമം പദ്ധതി പ്രകാരമാണ് ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാര്‍പ്പിടവും എന്ന രീതിയിലാണ് ഭവനങ്ങള്‍ കൈമാറിയത്. കണ്ണിക്കരയില്‍ നിർമ്മിതമായ 15 വീടുകളുടെ ആശീര്‍വാദകര്‍മ്മവും താക്കോല്‍ദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.
15 കുടുംബങ്ങൾക്കായി ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവും എന്ന രീതിയിലാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജോജോ, താഴേക്കാട് വികാരി ഫാ.ജോണ്‍ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്റോ ആലപ്പാടന്‍, പഞ്ചായത്ത് മെമ്പര്‍ ഷൈനി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ.ലാസര്‍ കുറ്റിക്കാടന്‍ നിർവ്വഹിച്ചു.
സി.എം.സി. സന്യാസീ, സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ നൂറ്റി അമ്പതാം ഓര്‍മ്മ ദിനത്തിന്റെ സ്മരണയിലാണ് ചാവറ ആരാമം പദ്ധതിയുടെ പൂർത്തീകരണം. ഉദ്‌ഘാടന പരിപാടിയിയ്ക്ക് സ്വാഗതം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമലയും, നന്ദി സാമൂഹിക വകുപ്പ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോളും നടത്തി. ചാവറ ആരാമം പദ്ധതി പൂവണിഞ്ഞന്റെ സന്തോഷത്തിലാണ് ഉദയ പ്രോവിൻസിലെ സി.എം.സി. സിസ്റ്റേഴ്സ്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.