അനില്‍ ജോസഫ്
ബത്തേരി : ഹൃദയാഘാതം മൂലം യുവ വൈദികന്‍ നിര്യാതനായി . മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതാ വൈദികനും ചുങ്കത്തറസെന്‍റ് മേരീസ് ഇടവക വികാരിയുമായിരുന്ന ജോര്‍ജ്ജ് പൊക്കത്താലിലച്ചനാണ് ഇന്നലെ പുലര്‍ച്ചെ നിര്യാതനായത്. 40 വയസായിരുന്നു.
ഇന്ന് മലങ്കര കത്തോലിക്കാ സഭയിലെ പരമാധ്യക്ഷന്‍ കര്‍ദിനാര്‍ ക്ലിമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ കേളകം ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ മൃതസംസ്കാരം നടക്കും.
വീഡിയോ വാര്‍ത്ത കാണാം
കണ്ണൂര്‍ ജില്ലയില്‍ അടക്കാത്തോട് മാത്യുവിന്‍റെയും ഏലിയാമ്മയുടെയും മകനായി 1984 ലാണ് അച്ചന്‍റെ ജനനം, 1999 ല്‍ ബത്തേരി ഗുരുകുലം മൈനര്‍ സെമിരിയില്‍ വൈദികാര്‍ഥിയായി പ്രവേശിച്ച അച്ചന്‍ തുടര്‍ന്ന് തിരുവനന്തപുരം സെന്‍റ് മേരീസ് മേജര്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂര്‍ത്തീകരിച്ചു. 2010 ല്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്യാസോസില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ച അച്ചന്‍ തുടര്‍ന്ന് ചേക്കാട്, പാലന്തടം, പുലിയംകുളം, കാര്യമ്പടി , മണ്ടാട്, എരുമമുണ്ടു ഇടവകകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
എംസിഎ രൂപതാ ആത്മീയ ഉപദേഷ്ടാവ്, ഗുരുകുലം മൈനര്‍ സെമിനാരി റെക്ടര്‍, ശ്രേയസ് മേഖലാ ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.