സ്വന്തം ലേഖകൻ
പറവൂർ: അസാധാരണ മിഷൻ വാരാചരണത്തോടനുബന്ധിച്ച് പറവൂർ ഡോൺബോസ്കോ തിരുഹൃദയ തീർത്ഥാടന ദേവാലയത്തിൽ കോട്ടപ്പുറം ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ “ഹീറോസ് ഓഫ് ഫെയ്ത്ത്” എന്ന രക്തസാക്ഷികളുടെ ജീവചരിത്രം അരങ്ങേറി.
ആദിമ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ ദൃശ്യാവിഷ്ക്കാരങ്ങളാണ് അരങ്ങേറിയത്. ദൃശ്യ-ശ്രവണ മാധ്യമങ്ങളിലൂടെയും, അവതരണ രീതികളിലൂടെയും വിജയകരമായി “ഹീറോസ് ഓഫ് ഫെയ്ത്ത്” അവതരിപ്പിച്ചു.
ഡോൺബോസ്കോ ദേവാലയത്തിലെ മിഷൻ ദിനത്തോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കപ്പെട്ടതെന്നും, പതിനഞ്ചോളം കലാകാരന്മാരെ അണിനിരത്തിയാണ് വിശ്വാസ സംരക്ഷണ കലാരൂപം രംഗത്ത് അവതരിപ്പിക്കപ്പെട്ടതെന്നും ഇടവക വികാരി ഫാ.ജോസഫ് ജോഷി പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.