Categories: Kerala

ഡോൺബോസ്കോ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബ് ഉദ്ഘടനം ചെയ്തു

ആതുര ശുശ്രുഷയോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും...

ജോസ് മാർട്ടിൻ

പറവൂർ/കൊടുങ്ങല്ലൂർ: ആതുര ശുശ്രുഷയോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന കോട്ടപ്പുറം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബിന്റെ ഉദ്‌ഘാടനം കേരള നിയമസഭാ പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശൻ നിർവഹിച്ചു.

കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി കുരിശിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറവൂർ നഗരസഭാ അധ്യക്ഷ പ്രഭാവതി ടീച്ചർ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് ശ്രീ. ടി. വി. നിധിൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ലോഗോ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായിക്ക് കൈമാറി കൗൺസിലർ ശ്രീ. ജി. ഗിരീഷ് ഇ. എസ്. ഐ യുടെ ലോഗോ കാർഡിയോളോജിസ്റ്റ് ഡോ. കെ. എ. ഹംസയ്ക്ക് നൽകിക്കൊണ്ട് നാടിന് സമർപ്പിച്ചു.

ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, നഗരസഭാ വൈസ് ചെയർമാൻ ശ്രീ. എം. ജെ. രാജു, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോഡിനേറ്റർ ശ്രീമതി. ഹേമ, ഫാ. ഷാബു കുന്നത്തൂർ, അഡ്വ. റാഫേൽ ആന്റണി, ഡോ. പൗലോസ് മത്തായി, ഡോ. കെ. എ. ഹംസ, ഡോ. വിനോദ് തോമസ്, ശ്രീ. എ. കെ. മുരളീധരൻ, സിസ്റ്റർ പ്രഭ എന്നിവർ പ്രസംഗിച്ചു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago