
സിജോ പൈനാടത്ത്
കൊച്ചി: സ്നേഹിച്ചു വളർത്തിയ മക്കളെ പൂർണമായും ദൈവത്തിന്റെയും ദൈവജനത്തിന്റെയും ശുശ്രൂഷയ്ക്കായി പറഞ്ഞയയ്ക്കാൻ മനസൊരുക്കിയ മാതാപിതാക്കൾ പുതിയകാലത്തെ സമർപ്പിതവിചാരങ്ങൾക്കു പ്രചോദനമാകുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി കാടുകുറ്റി കൊല്ലംപറന്പിൽ വിൽസൻ-ലിസി ദമ്പതികളാണു തങ്ങളുടെ മൂന്നു പെൺമക്കളെയും സമർപ്പിതശുശ്രൂഷയിലേക്ക് സന്തോഷത്തോടെ നൽകുവാൻ തയ്യാറായത്.
മക്കളായ ഹിത, ദിവ്യ, അനു എന്നിവർ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷനിൽ (എഫ്.സി.സി.) അംഗങ്ങളായി സന്യാസജീവിതത്തിന്റെ ആനന്ദത്തിലാണ്. സ്കൂൾ പഠനത്തിൽ മികവിന്റെ ഉയരങ്ങൾ സ്വന്തമാക്കിയശേഷമാണു മൂവരും സന്യാസവിളി സ്വീകരിച്ചു സമർപ്പിത സഞ്ചാരം തുടങ്ങിയത്. രണ്ടു പേരും പ്രേഷിതപ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യമറിഞ്ഞു മിഷൻ മേഖലയിൽ സേവനം തെരഞ്ഞെടുത്തു.
2011ലായിരുന്നു മൂത്ത മകൾ സിസ്റ്റർ ഹിത തെരേസിന്റെ പ്രഥമ വ്രതവാഗ്ദാനം. എഫ്.സി.സി.യുടെ ഭോപ്പാൽ അമല പ്രോവിൻസിന്റെ ഭാഗമായാണു സമർപ്പിതശുശ്രൂഷ. ഇൻഡോറിലെ സെമിലിയിൽ വില്ലേജുകളിലെ പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുകയാണു സിസ്റ്റർ. നീറ്റ് പരീക്ഷയിൽ മികച്ച മാർക്ക് സ്കോർ ചെയ്തിരുന്നു സിസ്റ്റർ ഹിത.
രണ്ടാമത്തെ മകൾ സിസ്റ്റർ ദിവ്യ 2013 ഏപ്രിലിൽ പ്രഥമവ്രതവാഗ്ദാനം സ്വീകരിച്ചു. എഫ്സിസിയുടെ തൃശൂർ നവജ്യോതി പ്രോവിൻസിൽ അംഗമായ സിസ്റ്റർ ദിവ്യ, ജൂബിലി മിഷൻ ആശുപത്രിയിൽ അവസാനവർഷ നഴ്സിംഗ് പഠനത്തിലാണ്.
ചേച്ചിമാരുടെ വഴിയിൽ ഇളയ മകൾ അനു വിൽസനും സന്യാസവിളി സ്വീകരിക്കുന്പോഴും മാതാപിതാക്കൾ പിന്തിരിപ്പിച്ചില്ല. ദൈവത്തിന്റെയും മക്കളുടെയും ഇഷ്ടം നിറവേറട്ടെ എന്നായിരുന്നു വിൽസന്റെയും ലിസിയുടെയും നിഷ്കളങ്കമായ നിലപാട്. എഫ്സിസി അമല പ്രോവിൻസിനു വേണ്ടി കഴിഞ്ഞ മൂന്നിനു സിസ്റ്റർ അനു വ്രതവാഗ്ദാനം നടത്തി.
സിസ്റ്റർ അനുവിനും സഹോദരിമാർക്കും ഇന്നലെ മാതൃ ഇടവകയായ കാടുകുറ്റി ഇൻഫന്റ് ജീസസ് പള്ളിയിൽ സ്വീകരണവും കൃതജ്ഞതാ ദിവ്യബലിയും ഉണ്ടായിരുന്നു.
മക്കളെ വിശ്വാസജീവിതത്തിന്റെ നിഷ്ഠകളിൽ വളർത്തുന്നതിൽ വിൽസനും ലിസിയും ശ്രദ്ധിച്ചിരുന്നുവെന്നു വികാരി ഫാ. ബൈജു കണ്ണന്പിള്ളി പറഞ്ഞു. സമർപ്പിതരുടെ ജീവിതലാളിത്യവും നന്മയും അടുത്തറിഞ്ഞു വളരാനും അവർക്ക് അവസരമുണ്ടായി. വിൽസന്റെ ആദ്യത്തെ വീട് പള്ളിക്കു മുന്പിൽ തന്നെയായിരുന്നു. ലിസി ഫ്രാൻസിസ്കൻ മൂന്നാം സഭയിലും പാരിഷ് കൗണ്സിലിലും അംഗമാണ്. വിൻസന്റെ സഹോദരി സിസ്റ്റർ ആൻ മരിയ ഹോളി ഫാമിലി സന്യാസിനിയാണ്.
പ്രായമായിക്കഴിയുന്പോൾ പരിചരിക്കാൻ ആരുണ്ടാകും എന്നു വിൽസനോടും ലിസിയോടും ചോദിച്ചാൽ ലളിതവും ഉറച്ച ബോധ്യങ്ങളിലുമുള്ള ഉത്തരമുണ്ട്. മക്കൾ തെരഞ്ഞെടുത്തതു ദൈവത്തിന്റെ വഴിയാണ്. ആ ദൈവം ഇതുവരെ ഞങ്ങളെ നയിച്ചു. ഇനിയും അതുണ്ടാകും.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.