
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപത വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സമഘടിപ്പിച്ചു. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ വച്ചുനടന്ന രക്തദാന ക്യാമ്പ് രൂപതാ വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് റോബിന്‍ സെല്‍വരാജിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ. രാജ്മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി ടീച്ചര്‍, ശ്രീചിത്ര ഇന്‍സ്ടിട്യൂട്ടിലെ ഡോ.അമിത, സെട്രല്‍ കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍, വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
85 പേരില്‍ നിന്ന് രക്തം സ്വീകരിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.