Categories: Parish

പാവങ്ങളുടെ കണ്ണിരൊപ്പുന്ന പ്രവര്‍ത്തനമാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേത്; ഫാ.ജോണി കെ.ലോറന്‍സ്

പാവങ്ങളുടെ കണ്ണിരൊപ്പുന്ന പ്രവര്‍ത്തനമാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേത്; ഫാ.ജോണി കെ.ലോറന്‍സ്

അനിൽ ജോസഫ്

മാറനല്ലൂര്‍: പാവങ്ങളുടെയും ആലംബ ഹീനരുടെയും കണ്ണീരൊപ്പുന്ന പ്രവര്‍ത്തനങ്ങളാണ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടേതെന്ന് നെയ്യാറ്റിന്‍കര രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ജോണി കെ.ലോറന്‍സ്. സഹായങ്ങള്‍ അര്‍ഹരായവരുടെ കൈയ്യിലെത്തിക്കേണ്ട ചുമതല വിന്‍സെഷ്യന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും അച്ചന്‍ ആവശ്യപ്പെട്ടു. മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വായ്പകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിനസെന്‍റ് ഡി പോള്‍ സൊസൈറ്റിയില്‍ നിന്നും ആട് വളര്‍ത്തല്‍ പദ്ധതിക്കായി 20 പേര്‍ക്കാണ് വായ്പകള്‍ വിതരണം ചെയ്തത്. വീട് നിര്‍മ്മാണത്തിനായി 2 പേര്‍ക്കുളള ധനസഹായവും സമ്മേളനത്തില്‍ വിതരണം ചെയ്തു. കോണ്‍ഫറന്‍സ് പ്രസിഡന്‍റ് എ.ക്രിസ്തുദാസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹവികാരി ഫാ.അലക്സ് സൈമണ്‍ മുഖ്യ സന്ദേശം നല്‍കി. വിന്‍സെന്‍റ് ഡി പോള്‍ സെന്‍ട്രല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് രാജാമണി, പ്രോജക്ട് ഓഫീസര്‍ നടേശന്‍, മെഡിക്കല്‍ എയ്ഡ് ഓഫീസര്‍ പൊന്നുമുത്തന്‍, ട്രഷറര്‍ മണിയന്‍, മാറനല്ലൂര്‍ ഏരിയ കൗണ്‍സില്‍ പ്രസിഡന്‍റ് രവീന്ദ്രന്‍, ഇടവക സെക്രട്ടറി സജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Share
Published by
vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago