
അനില്രാജ് പൊന്വിള
പാറശാല: പൊന്വിള സെന്റ് വിന്സെന്റ് ഡി പോള് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോസഫ് അനില് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
ഇന്ന് (24.09.2019) മുതല് 28 വരെ ബദ്സെയ്ദ ധ്യാനകേന്ദ്രത്തിലെ ഫാ. ജോയി മുസോളിനിയുടെ നേതൃത്വത്തില് മിഷന് ധ്യാനം നടക്കും.
തിരുനാള് ദിനങ്ങളില് നെയ്യാറ്റിന്കര രൂപതാ വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ്,നെയ്യാറ്റിന്കര റീജിയന് കേ ഓർഡിനേറ്റര് മോണ്.ഡി.സെല്വരാജന്, ഫാ.ബനഡിക്ട് കണ്ണാടന്, ഫാ.ലോറന്സ് കെ.ആര്., ഫാ.കിരണ്രാജ്, ഫാ.ആല്ബി മുല്ലോത്ത്, ഫാ.പ്രദീപ് ആന്റോ, ഫാ.അല്ഫോണ്സ് ലിഗോറി, ഫാ.അനീഷ്കുമാര്, ഫാ.ജോയിസാബു തുടങ്ങിയവര് നേതൃത്വം നല്കും.
29-ന് ദിവ്യബലിയെ തുടര്ന്ന് ആഘോഷമായ ദിവ്യകാരുണ്യപ്രദക്ഷിണം ഉണ്ടായിരിക്കും.
സമാപന ദിനമായ 30-ന് രാവിലെ 9.30-ന് ആഘോഷമായ സമൂഹ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്കര രൂപതാ ശുശ്രൂഷ കോ ഓഡനേറ്റര് മോണ്.വി.പി ജോസ് മുഖ്യ കാര്മ്മികനും, റവ. ഡോ.ക്രിസ്തുദാസ് തോംസൺ വചന പ്രഘോഷണവും നൽകും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.