ബ്ലെസൺ മാത്യു
കൊച്ചി: കേരള കത്തോലിക്ക സഭയുടെ വിവിധ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷിതമായ ജീവിത, ശുശ്രൂഷാ, തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ വരുന്നു. രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. വത്തിക്കാന്റെയും ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെയും നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ 2018 ജൂണില്‍ കെ.സി.ബി.സി. ഇതു സംബന്ധിച്ചു മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്.
കെ.സി.ബി.സി. ഗൈഡന്‍സ് ഫോര്‍ സേഫ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഫോര്‍ ചര്‍ച്ച് പേഴ്സണല്‍ (കണക്ടഡ് വിത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വേര് മൈനേഴ്സ് ഓര് വള്‍ണറബിള്‍ അഡല്‍ട്ട്സ് ആര് ഗിവണ്‍ സ്പെഷല്‍ കെയര്‍) എന്ന പേരിലുള്ള മാര്‍ഗരേഖ എല്ലാ രൂപതകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
കുട്ടികള്‍ ബന്ധപ്പെടുന്ന മേഖലകളിലെ സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാതികള്‍ ഉണ്ടായാല്‍ സഭയുടെയും രാജ്യത്തിന്റെയും നിയമത്തിനു വിധേയമായി സ്വീകരിക്കേണ്ട സമീപനങ്ങളുമാണു മാര്‍ഗരേഖയുടെ ഉള്ളടക്കം. സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കേണ്ടവ കൃത്യസമയത്ത് അറിയിക്കാനും ശ്രദ്ധിക്കണം. വത്തിക്കാന്റെയും സി.ബി.സി.ഐ.യുടെയും നിര്‍ദേശങ്ങള്‍ക്കൊപ്പം പോക്സോ നിയമത്തിലെ ചട്ടങ്ങള്‍കൂടി പരിഗണിച്ചുള്ളതാണു മാര്‍ഗരേഖ.
പ്രധാന നിർദ്ദേശങ്ങൾ:
1) സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാര്‍ഗരേഖ നല്‍കണം, ഇതു സംബന്ധിച്ചു പരിശീലനങ്ങള്‍ സംഘടിപ്പിക്കണം.
2) രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും മേലധികാരി സേഫ് എന്‍വയോണ്‍മെന്റ് ഡയറക്ടറെയും ഇദ്ദേഹത്തെ സഹായിക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയെയും നിയമിക്കണം.
3) ഡയറക്ടറും സമിതി അംഗങ്ങളുമായി നിയോഗിക്കപ്പെടുന്നവരില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പുറമേ സ്ത്രീകള്‍ ഉള്‍പ്പെടെ അല്മായരും ആകാം.
2015 ഒക്ടോബര്‍ ഒന്നിനാണു സി.ബി.സി.ഐ. എന്‍വയോണ്‍മെന്റ് പോളിസി സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. “പ്രൊസീജ്യറല്‍ നോംസ് ഫോര്‍ ഡീലിംഗ് വിത്ത് കേസസ് ഇന്‍വോള്‍വിംഗ് സെക്ഷ്വല്‍ അബ്യൂസ് ഓഫ് മൈനേഴ്സ്” എന്ന പേരിലുള്ള സി.ബി.സി.ഐ. മാര്‍ഗരേഖ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.